തിരുവനന്തപുരം : പങ്കെടുക്കുന്ന റാലികള്‍ക്കായി ചെലവഴിച്ച തുകയുടെ കണക്ക് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് സിപിഐഎം. റാലികള്‍ക്കായി ചെലവഴിക്കുന്നതിനുള്ള ഫണ്ട് എങ്ങിനെ സംഘടിപ്പിക്കുന്നുവെന്നും മോദി വ്യക്തമാക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ടികള്‍ കോര്‍പ്പറേറ്റുകളുടെ ഫണ്ട് സ്വീകരിക്കരുതെന്ന സിപിഐഎം നിര്‍ദ്ദേശം അംഗീകരിക്കാന്‍ മോഡി തയ്യാറുണ്ടോയെന്നും കേന്ദ്ര കമ്മിറ്റി ചോദിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗ് ശുദ്ധവും സുതാര്യവുമായിരിക്കണമെന്നാണ് മോദി പറയുന്നത്. 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോഡി ചെലവഴിച്ച തുകയുടെ കണക്ക് ആര്‍ക്കും അറിയില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവഴിക്കുന്ന തുകയുടെ കണക്ക് കൂടി സ്ഥാനാര്‍ഥികളുടെ ചെലവ് പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ മോഡി തയ്യാറാകുമോയെന്നും സിപിഐഎം ചോദിച്ചു.