പെട്രോൾ പമ്പുകളിൽ ഇനി കാർഡെടുക്കും; സർവീസ് ചാർജ് ഈടാക്കില്ലെന്നു ബാങ്കുകൾ ഉറപ്പ് നൽകി

ദില്ലി: പെട്രോൾ പമ്പുകളിൽ കാർഡ് പേയ്‌മെന്റ് സ്വീകരിക്കില്ലെന്ന തീരുമാനത്തിൽ നിന്നു പെട്രോൾ പമ്പുകൾ പിൻമാറി. ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാമെന്നു ബാങ്കുകൾ ഉറപ്പു നൽകിയ പശ്ചാത്തലത്തിലാണ് കാർഡ് ഉപയോഗം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നു പമ്പുകൾ പിൻവാങ്ങിയത്. ഇന്നുമുതൽ കാർഡ് പേയ്‌മെന്റ് സ്വീകരിക്കില്ലെന്നായിരുന്നു പെട്രോൾ പമ്പുകളുടെ തീരുമാനം.

ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഒരു ശതമാനം സർവീസ് ചാർജ് പമ്പുടമകളിൽ നിന്ന് ഈടാക്കാനായിരുന്നു ബാങ്കുകളുടെ ശ്രമം. ഇതേതുടർന്നാണ് ഇന്നു മുതൽ കാർഡ് സ്വീകരിക്കേണ്ടെന്ന തീരുമാനത്തിൽ പമ്പുടമകൾ എത്തിയത്. മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്ന പേരിലായിരുന്നു ഒരു ശതമാനം തുക ഡീലർമാരിൽ നിന്ന് ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനം.

ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, അക്‌സിസ് എന്നീ ബാങ്കുകളാണ് തങ്ങളുടെ സൈ്വപ് യന്ത്രങ്ങൾ ഉപയോഗിക്കുന്ന ഡീലർമാർക്ക് ഇക്കാര്യം അറിയിച്ച് നോട്ടീസ് അയച്ചത്. തുടർന്ന് ചേർന്ന സംഘടന തീരുമാനത്തിലാണ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ പാമ്പുടമകൾ തീരുമാനിച്ചത്.

സർവീസ് ചാർജുകൾ തങ്ങളുടെ ലാഭത്തെ ബാധിക്കുമെന്നാണ് പാമ്പുടമകളുടെ വാദം. പ്രവർത്തന ചിലവുകൾ കിഴിച്ചാൽ നിലവിലെ ലാഭം 0.3 മുതൽ 0.5 ശതമാനമാണ്. ഇതിൽ ഒരു ശതമാനം ചാർജ് ചുമത്തുന്നത് നിലനിൽപ്പിനെ ബാധിക്കുമെന്നാണ് ഇവർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News