കശ്മീരിൽ സേനയുടെ എൻജിനീയറിംഗ് ഫോഴ്‌സിനു നേർക്ക് ഭീകരാക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു; ഭീകരർക്കായി തെരച്ചിൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യത്തിന്റെ എൻജിനീയറിംഗ് ഫോഴ്‌സിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അഖ്‌നൂരിലെ ജനറൽ റിസർവ് എൻജിനീയറിംഗ് ഫോഴ്‌സ് ക്യാംപിനു നേർക്കാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവർ മൂന്നും ജിആർഇഎഫ് ഉദ്യോഗസ്ഥരാണ്. ഇന്നു പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.

ഇന്ത്യൻ സേനയുടെ എൻജിനീയറിംഗ് വിഭാഗമാണ് ജിആർഇഎഫ്. ക്യാംപിലും സമീപപ്രദേശത്തും അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ക്യാംപിനു സൈന്യം സുരക്ഷ ശക്തമാക്കി. ഇന്നു പുലർച്ചെ ക്യാംപിനു നേർക്ക് വെടിവയ്പ്പ് ഉണ്ടാകുകയായിരുന്നു. ഈ വെടിവയ്പ്പിലാണ് മൂന്നു പേർ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായി വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here