നോക്കിയ 6 തകർക്കും; 4 ജിബി റാം, 64 ജിബി ഇന്റേണൽ; അത്യുഗ്രൻ നോക്കിയയുടെ ആദ്യ സ്മാർട്‌ഫോൺ

നോക്കിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണ് മൊബൈൽ ഫോൺ വിപണിയിലേക്ക്. നോക്കിയ 6 എന്ന അവരുടെ ആദ്യത്തെ സ്മാർട്‌ഫോണുമായാണ് നോക്കിയ വീണ്ടും ശക്തമായ സാന്നിധ്യവുമായി വിപണിയിലേക്കു തിരിച്ചെത്തുന്നത്. ഒറ്റവാക്കിൽ വിശേഷിപ്പിച്ചാൽ തകർപ്പൻ എന്നു തന്നെ വിശേഷിപ്പിക്കേണ്ടി വരും നോക്കിയ 6 എന്ന സ്മാർട്‌ഫോണിനെ. അത്രക്ക് കിടിലൻ ഫീച്ചേഴ്‌സുമായാണ് നോക്കിയ 6 എത്തുന്നത്. നോക്കിയയുടെ ആദ്യത്തെ ആൻഡ്രോയ്ഡ് സ്മാർട്‌ഫോൺ ആണ് നോക്കിയ 6.

നോക്കിയ 6 ആദ്യമായി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ആൻഡ്രോയിഡിന്റെ പുതിയ ഒഎസ് പതിപ്പായ ആൻഡ്രോയിഡ് നുഗട്ടിലാണ് നോക്കിയ 6 പ്രവർത്തിക്കുന്നത്. 5.5 ഇഞ്ച് ഫുൾ എച്ച്ഡിയിൽ വലിയ സ്‌ക്രീൻ ആണ് ഫോണിന്. 2.5 ഡി ഗൊറില്ല ഗ്ലാസ് സംരക്ഷണവും സ്‌ക്രീനിനു നൽകിയിരിക്കുന്നു. കൂടാതെ 403 പിപിഐ പിക്‌സൽ സാന്ദ്രതയാണ് ഡിസ്‌പ്ലേയുടെ സവിശേഷത. ഇനി ബാറ്ററി പ്രശ്‌നവും ഇതോടെ അവസാനിക്കും. 3000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനു ഊർജം പകരുന്നത്.

16 മെഗാപിക്‌സൽ ആണ് പിൻകാമറ. ഫ് ളാഷോടു കൂടിയാണ് കാമറ. 8 മെഗാപിക്‌സൽ ഫ്രണ്ട് കാമറ സെൽഫികൾക്ക് കൂടുതൽ വ്യക്തത നൽകും. ഡ്യുവൽ സിം സൗകര്യവും ഫോണിലുണ്ട്. ഒരു ജിഎസ്എം സിമ്മും ഒരു സിഡിഎംഎ സിമ്മും ഒരേസമയം ഉപയോഗിക്കാം. സ്റ്റോറേജിന്റെ കാര്യത്തിൽ പുലിയാണ് നോക്കിയ 6. 4ജിബി റാം ആണ് ഫോണിന്റെ കരുത്ത്. 64 ജിബി ഇന്റേണൽ മെമ്മറിയും ഉണ്ട്. എസ്ഡി കാർഡ് വഴി 128 ജിബി വരെ മെമ്മറി വർധിപ്പിക്കുകയും ആകാം.

3ജി, 4ജി, ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബിഒടിജി തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സവിശേഷതകൾ. അലുമിനിയം മെറ്റാലിക് ബോഡിയാണ് നോക്കിയ 6ന് രൂപഭംഗി നൽകുന്നത്. സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. തങ്ങളുടെ വെബ്‌സൈറ്റ് വഴിയാണ് എച്ച്എംഡി ഗ്ലോബൽ നോക്കിയ 6 പുറത്തിറക്കുന്ന വിവരം അറിയിച്ചത്.

1699 ചൈനീസ് യുവാൻ ആണ് ചൈനയി ഫോണിന്റെ വില. അതായത് ഏകദേശം 16,750 രൂപ. ഈ ശ്രേണിയിലുള്ള മറ്റുഫോണുകൾക്ക് വെല്ലുവിളി ഉയർത്താൻ പോന്ന സവിശേഷതകൾ നോക്കിയയുടെ ആദ്യ ആൻഡ്രോയ്ഡ് ഫോണിനുണ്ടെന്ന് ഒറ്റനോട്ടത്തിൽ പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel