ജിഷ്ണുവിന്റെ ആത്മഹത്യ പൊതുമധ്യത്തിലെത്തിച്ച കൈരളി ടിവിക്ക് അഭിനന്ദനപ്രവാഹം; പീപ്പിളിന്റെ മാധ്യമ ഇടപെടലിനെ മുക്തകണ്ഠം പ്രശംസിച്ച് സോഷ്യൽ മീഡിയ; നെഹ്‌റു കോളജിനു പൊങ്കാല

തൃശ്ശൂർ: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ ആത്മഹത്യയുടെ പിന്നാമ്പുറക്കഥകൾ പൊതുജന മധ്യത്തിലെത്തിച്ച കൈരളി പീപ്പിൾ ടിവിയെ അഭിനന്ദിച്ച് ജനങ്ങൾ. കൈരളി പീപ്പിൾ ടിവി നടത്തിയ മാധ്യമ ഇടപെടലിനെ മുക്തകണ്ഠം പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. ഒപ്പം നെഹ്‌റു കോളജിനെ പൊങ്കാലയിടുന്നുമുണ്ട്. സോഷ്യൽ മീഡിയയിലെ ട്രോൾ ഗ്രൂപ്പുകളിൽ എല്ലാം ഇപ്പോൾ പീപ്പിൾ ടിവിയെ അഭിനന്ദിച്ചു കൊണ്ടുള്ള ട്രോളുകൾ നിറയുകയാണ്.

ചങ്കൂറ്റമുള്ള മാധ്യമങ്ങൾ ഇപ്പോഴും ഉണ്ടെന്ന തരത്തിലാണ് ട്രോളുകൾ നിറയുന്നത്. മറ്റു മാധ്യമങ്ങൾ ജിഷ്ണുവിന്റെ മരണം വാർത്തയാക്കാൻ മടിച്ചെന്നും ആ സ്ഥാനത്ത് കൈരളി കാണിച്ചത് തന്റേടം ആണെന്നും സോഷ്യൽ മീഡിയ പ്രശംസിക്കുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ട്രോൾ ഗ്രൂപ്പുകളും ജിഷ്ണുവിന് നീതി വേണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധിക്കുന്നുണ്ട്.

കൈരളി പീപ്പിൾ മാത്രമാണ് സംഭവം നടന്നത് പാമ്പാടി നെഹ്‌റു എൻജിനീയറിംഗ് കോളജ് എന്നു പറഞ്ഞുകൊണ്ട് വാർത്ത നൽകിയിരുന്നുള്ളു. അതുകൊണ്ട് തന്നെ കോളജിന്റെ പേര് മറച്ചു വെച്ചു എന്ന് ആരോപിച്ചുകൊണ്ട് പ്രമുഖ മാധ്യമങ്ങൾക്കെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്.ർ

കൈരളിയെ അഭിനന്ദിച്ച് പ്രത്യക്ഷപ്പെട്ട ട്രോളുകള്‍

kairali 1 kairali 2 kairali 3 kairali 4 kairali 5 kairali 6 kairali 7 kairali 8 kairali 9 kairali 10 kairali 11 kairali 12 kairali 13 kairali 14 kairali 15 kairali 16

നെഹ്റു കോളജിനെതിരെ വന്ന ട്രോളുകള്‍

Nehru 1 Nehru 2 Nehru 3 Nehru 4 Nehru 5 Nehru 6 Nehru 7 Nehru 8 Nehru 9 Nehru 10

വെള്ളിയാഴ്ച വൈകീട്ടാണ് പാമ്പാടി നെഹ്‌റു എൻജിനീയറിംഗ് കോളജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ കോഴിക്കോട് വടകര സ്വദേശി ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് അധ്യാപകർ ശാസിച്ചിരുന്നുവെന്നും മാനേജ്‌മെന്റിന്റെയുൾപ്പെടെയുള്ള മാനസികമായ പീഡനമാണ് ജിഷ്ണുവിന്റെ മരണത്തിന് കാരണം എന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News