‘ഒരു ജനതയുടെ ശബ്ദമായി കൈരളി പീപ്പിൾ’; കൈരളി ടിവിയെ അഭിനന്ദിച്ച് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൈരളി ടിവിയെ അഭിനന്ദിച്ച് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു ജനതയുടെ ശബ്ദം. കൈരളിക്ക് അഭിവാദ്യങ്ങൾ എന്ന ഒറ്റവരി കുറിച്ച് കൈരളി പീപ്പിളിന്റെ ലോഗോ സഹിതമാണ് ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റിട്ടത്. ജിഷ്ണുവിന്റെ മരണത്തിനു പിന്നിലെ പിന്നാമ്പുറക്കഥകൾ ജനമധ്യത്തിലെത്തിച്ചതിനാണ് ആഷിഖ് അബു കൈരളി ടിവിയെ അഭിനന്ദിച്ചത്. നെഹ്‌റു കോളജ് വിഷയത്തിലെ പീപ്പിളിന്റെ മാധ്യമ ഇടപെടലിനെ സോഷ്യൽ മീഡിയ മുക്തകണ്ഠം പ്രശംസിക്കുകയാണ്.

ചങ്കൂറ്റമുള്ള മാധ്യമങ്ങൾ ഇപ്പോഴും ഉണ്ടെന്ന തരത്തിലാണ് ട്രോളുകൾ നിറയുന്നത്. മറ്റു മാധ്യമങ്ങൾ ജിഷ്ണുവിന്റെ മരണം വാർത്തയാക്കാൻ മടിച്ചെന്നും ആ സ്ഥാനത്ത് കൈരളി കാണിച്ചത് തന്റേടം ആണെന്നും സോഷ്യൽ മീഡിയ പ്രശംസിക്കുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ട്രോൾ ഗ്രൂപ്പുകളും ജിഷ്ണുവിന് നീതി വേണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധിക്കുന്നുണ്ട്.

കൈരളി പീപ്പിൾ മാത്രമാണ് സംഭവം നടന്നത് പാമ്പാടി നെഹ്‌റു എൻജിനീയറിംഗ് കോളജ് എന്നു പറഞ്ഞുകൊണ്ട് വാർത്ത നൽകിയിരുന്നുള്ളു. അതുകൊണ്ട് തന്നെ കോളജിന്റെ പേര് മറച്ചു വെച്ചു എന്ന് ആരോപിച്ചുകൊണ്ട് പ്രമുഖ മാധ്യമങ്ങൾക്കെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ടാണ് പാമ്പാടി നെഹ്‌റു എൻജിനീയറിംഗ് കോളജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ കോഴിക്കോട് വടകര സ്വദേശി ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് അധ്യാപകർ ശാസിച്ചിരുന്നുവെന്നും മാനേജ്‌മെന്റിന്റെയുൾപ്പെടെയുള്ള മാനസികമായ പീഡനമാണ് ജിഷ്ണുവിന്റെ മരണത്തിന് കാരണം എന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News