കോയമ്പത്തൂര്‍ നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന ഗുണ്ടായിസമാണെന്ന് വെളിപ്പെടുത്തി മുന്‍ വിദ്യാര്‍ഥിനിയുടെ പോസ്റ്റ്. ടെക് മഹീന്ദ്രയില്‍ ജീവനക്കാരിയായ അനീഷ അന്‍വറാണ് കോളജില്‍ നടക്കുന്ന ഭീകരത വെളിപ്പെടുത്തി പോസ്റ്റിട്ടത്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇന്ന് സോഷ്യൽ മീഡിയ’യിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നത് ജിഷ്ണു എന്ന അകാലത്തിൽ പൊലിഞ്ഞ ഒരു വിദ്യാർതിഥിയെയും അതിനു കാരണക്കാരായ നെഹ്‌റു കോളേജ്’നെ കുറിച്ചതും ആണ്. പലരും പറഞ്ഞു കേട്ടു അദ്ധ്യാപകൻ മർദ്ധിച്ചതു കൊണ്ടോ ചീത്ത പറഞ്ഞത് കൊണ്ടോ ഒരു കുഞ്ഞു ഇത്ര വലിയ തീരുമാനം എടുക്കുവോ എന്ന് ! തീർച്ചയായും എനിക്ക് അവന്റെ മാനസിക അവസ്ഥ മനസിലാക്കാൻ സാധിക്കും. കാരണം ഞാനും ഒരു നെഹ്‌റു student ആയിരുന്നു! മോയൻസ് പോലുള്ള ഒരു സർക്കാർ സ്കൂളിൽ എല്ലാ വിധ സ്വാതന്ത്ര്യങ്ങളും ആസ്വദിച്ചു പഠനം കഴിഞ്ഞു ഞാൻ വളരെയേറെ കാത്തിരുന്നു പ്രധീക്ഷിച്ചു കിട്ടിയ കലാലയ ജീവിതം ഒരു ഷോക്ക് ആണ് എനിക്ക് സമ്മാനിച്ചത് ! സ്കൂളിംഗ് കഴിഞ്ഞു കിൻഡർ ഗാർഡൻ’ഇൽ എത്തിപ്പെട്ട അവസ്ഥ ! ചുറ്റിലും നമ്മളെ മോണിറ്റർ ചെയ്തു എല്ലാത്തിലും നമ്മളെ നിയന്ത്രിച്ച് ഒരു poultry’ലെ കോഴികളെ പോലെയോ ഫാം’ലെ ആട്ടിന്പറ്റത്തെ പോലെയോ കൊണ്ട് പോകും! കോറിഡോറിൽ സ്ഥാപിച്ചിരിക്കുന്ന കാമറ’കളേക്കാൾ ശ്രേഷ്ടം ഞങ്ങളുടെ HOD’യുടെ കണ്ണുകൾ ആയിരുന്നു ! മൂപ്പത്തി 100 മീറ്റർ അകലെ നിന്ന് വരുന്നത് കണ്ടാൽ തന്നെ കുട്ടികൾ തെറിച്ചു ഓടുമായിരുന്നു. ഇവിടെ കോപ്പി അടിച്ചു എന്ന കാരണത്താൽ ഡീബാർ ചെയ്യാൻ ഒരുങ്ങിയ പോലെ ഞങ്ങളും അഭിമുഘീകരിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്. റെക്കോർഡ്’ഇൽ മാൽ പ്രാക്ടീസ്’ന്റെ പേരിൽ ഒരു ക്ലാസ്സിനെ മുഴുവൻ യൂണിവേഴ്സിറ്റി എക്സാം എഴുതിക്കില്ല എന്ന് പറഞ്ഞു 1 മാസം മാനസിക ദുരിതത്തിൽ ആക്കിയിട്ടുണ്ട് . കുറ്റം ചെയ്തവർ ആര് എന്നോ എന്ത് എന്നോ അറിയാതെ HOD ഒരു ക്ലാസ്സിനെ മുഴുവൻ ശിക്ഷിക്കാൻ ഒരുങ്ങുക ആയിരുന്നു . സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത പലരും mental torture അനുഭവിക്കേണ്ടി വന്നു. അന്ന് പരീക്ഷയുടെ 2 ദിവസം മുൻപ് മാത്രമാണ് എല്ലാവര്ക്കും exam രജിസ്റ്റർ കാർഡ് നൽകപ്പെട്ടത്! എല്ലാ കുഞ്ഞുങ്ങൾക്കും ഒരേ മാനസിക അവസ്ഥയോ മന ധൈര്യമോ ഉണ്ടായികൂടണം എന്നില്ല. ഇവരുടെ ഭീഷണിയെ പുല്ലു വില വെക്കാത്തവരും കാണും ഒരു warning’ഓ ചീത്തയോ കേട്ടാൽ തകർന്നു പോകുന്ന ലോല മനസ്തരും കാണും. കുട്ടികളുടെ ഇമോഷൻസോ അവരുടെ സെന്റിമെൻസ്’ഓ മനസിലാക്കാതെ കോൺസെൻട്രേഷൻ ക്യാമ്പ്’കളിൽ കഴിയുന്ന അഭയാർത്ഥികളോടു പെരുമാറുന്ന പോലെ പെരുമാറിയാൽ ഇനിയും ഇഷ്ട്ടം പോലെ “ജിഷ്ണുമാർ” ഉണ്ടാവും!!! ” ഇടി മുറി”യുടെ കാര്യത്തിൽ തർക്കങ്ങൾ കൈരളി പീപ്പിൾ ന്യൂസ് ചർച്ചയിൽ കണ്ടു. ഞാൻ പഠിക്കുന്ന കാലത്തു കോളേജ്’ഇൽ നടന്ന ഒരു ഗ്യാങ് വഴക്കിന്റെ പേരിൽ എന്റെ ബാച്ച്’ഇൽ ഉൾപ്പെടെയുള്ള കൂട്ടുകാരെ ഇത് പോലെ ഒരു മുറിയിൽ വട്ടോളിയും (PT സർ, ആസ്ഥാന ഗുണ്ട!) കുറച്ചു സാറുമാരും ഹോക്കി സ്റ്റിക് പോലെയുള്ള ടൂൾസ് ഉപയോഗിച്ചു തല്ലി ചതച്ച സംഭവം ഞാൻ ഓർക്കുന്നു. 4 കൊല്ലം മുൻപത്തെ അവസ്ഥ ഇതായിരുന്നു എങ്കിൽ ഇപ്പൊ തീർച്ചയായും അതിൽ പുരോഗതി വന്നു കാണുമല്ലോ ! കോളേജ് ഒരു നരഗമായിരുന്നു എന്ന് ഞാൻ പറയില്ല. കുറെ നല്ല സുഹൃത്തുക്കളും കമ്മിറ്റി മിനിസ്ട്രി പരിപാടികൾ ഒക്കെയായി ഞാൻ എന്റെ കഴിവിന്റെ പരമാവധി ആസ്വദിക്കാൻ ശ്രമിച്ചിരുന്നു.എന്നാൽ വിരലിൽ എണ്ണാവുന്നവർക്കു മാത്രമായിരുന്നു ഈ സ്വാതന്ത്ര്യം അനുവദിച്ചു കിട്ടിയിരുന്നത്. അപ്പോഴും ബാക്കിയുള്ളവർ ക്ലാസ്’ഇൽ ഇംഗ്ലീഷ് പറയാത്തതിനും , ID കാർഡ് മറന്നതിനും, ലൈബ്രറിയിൽ കേറാത്തതിനും, ലാബ് കോട്ട് മറന്നതിനും, ക്ലീൻ ഷേവ് ചെയ്യാത്തതിനും, ഷൂ ഇടാത്തതിനും , ടക്ക് ഇൻ ചെയ്യാത്തതിനും ടൈം’ഇൽ ക്ലാസ്സിൽ കേറാത്തതിനും, അസ്സെംബ്ളിക്ക് വൈകിയതിനും, അസ്സൈന്മെന്റ് വെക്കാത്തതിനും, ലാബ് റെക്കോർഡ് മറന്നതിനും, എന്തിനു ഗാർഡൻ’ഇൽ ഒരു ഇല പറിച്ചതിനും വരെ FINE അടച്ചു കൊണ്ടേ ഇരുന്നു പഴി കേട്ട് കൊണ്ടേ ഇരുന്നു!
#JusticeforJishnu
Get real time update about this post categories directly on your device, subscribe now.