തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പിന്റെ വിവിധ കോളേജുകള്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പൂര്‍വ്വവിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയില്‍. കോളേജുകളില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ച് വീഡിയോകളിലൂടെയും കത്തുകളിലൂടെയുമാണ് ഇവര്‍ പ്രതികരിക്കുന്നത്. കോയമ്പത്തൂര്‍ നെഹ്‌റു കോളേജില്‍ നടക്കുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന ഗുണ്ടായിസമാണെന്ന് മുന്‍ വിദ്യാര്‍ഥിനിയും ടെക് മഹീന്ദ്രയില്‍ ജീവനക്കാരിയായ അനീഷ അന്‍വര്‍ വെളിപ്പെടുത്തുന്നു.
ഇതിനിടെ നെഹ്‌റു ഗ്രൂപ്പിന്റെ കോയമ്പത്തൂര്‍ കോളേജിലെ വിദ്യാര്‍ഥിനികളുടേതെന്ന പേരിലൊരു കത്തും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഗേള്‍സ് ഹോസ്റ്റലില്‍ രാത്രിയില്‍ നഗ്നരായി എത്തുന്ന ഷോമാന്‍മാരെക്കുറിച്ചാണ് കത്തില്‍ പറയുന്നത്. രണ്ടു മൂന്നു തവണ ഈ സംഘം ഹോസ്റ്റലിനുള്ളില്‍ കയറിയെന്നും സുരക്ഷയില്ലാത്തയിടത്താണ് തങ്ങള്‍ താമസിക്കുന്നതെന്നും കത്തില്‍ പറയുന്നു. ഇത്തരം തെണ്ടിത്തരങ്ങള്‍ കാണിക്കുന്നവരെ പിടിക്കാത്ത മാനേജ്‌മെന്റാണ് കോപ്പിയടിച്ചെന്ന പേരില്‍ വിദ്യാര്‍ഥിക്കെതിരെ നടപടി എടുക്കുന്നതെന്നും കത്തില്‍ പറയുന്നു. നഗ്നസംഘത്തെക്കുറിച്ച് പരാതിയുമായി മാനേജ്‌മെന്റിനെ സമീപിച്ചപ്പോള്‍, പെണ്‍കുട്ടികള്‍ വിളിച്ചുവരുത്തിയ പുരുഷന്മാരാകും അവിടെ എത്തിയതെന്നായിരുന്നു നെഹ്‌റു ഗ്രൂപ്പിന്റെ അധിക്ഷേപം.
കോളേജ് മാനേജ്‌മെന്റിന്റെ നെറികേടുകള്‍ക്കെതിരെ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട്, അശ്വിന്‍ എന്ന പൂര്‍വവിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റും വൈറലാവുകയാണ്. കോളേജിലെ ഫൈനിനെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്ന് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു. ക്രൂരമായ ശിക്ഷാ നടപടിയെക്കുറിച്ചും അശ്വിന്‍ പറയുന്നു. കൈരളി പീപ്പിള്‍ ടിവി ആരംഭിച്ച ക്യാമ്പയിന് പിന്നാലെയാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
Read Also
Get real time update about this post categories directly on your device, subscribe now.