സെല്‍ഫിയില്‍ സുന്ദരിയാവാന്‍ എയിംസില്‍ ചികിത്സ തേടിയെത്തി; പ്രശ്‌നം മനസിനെന്ന് തിരിച്ചറിഞ്ഞ മൂന്ന് പേരെ മനോരാഗ വിഭാഗത്തിലേക്ക് മാറ്റി; മാനസിക പ്രശ്‌നത്തിന് വൈദ്യശാസ്ത്രം നല്‍കിയ പേര് സെല്‍ഫിസൈഡ്

ദില്ലി : സെല്‍ഫി ഭ്രമത്തിന് അടിമകളായ മൂന്നു പേരെ ദില്ലി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. സെല്‍ഫിക്ക് അനുയോജ്യമായ രീതിയില്‍ ശരീരഭാഗങ്ങള്‍ ശസ്ത്രക്രിയ നടത്താനെത്തിയവരെയാണ് ചികിത്സയ്ക്ക് വിധേയരാക്കിയത്. ശരീരത്തിനല്ല, മനസിനാണ് പ്രശ്‌നമെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ ഇവരെ മനോരാഗ വിഭാഗത്തിലേക്കാണ് മാറ്റിയത്.

ദില്ലി സര്‍വകലാശാലയിലെ ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനി തന്റെ മൂക്കിന് ശസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട് എയിംസിലെ ഇഎന്‍ടി വിഭാഗത്തിലെത്തി. എന്നാല്‍ പ്രത്യേക പരിശോധനയില്‍ മൂക്കിന് പ്രശ്‌നമൊന്നും ഇല്ലെന്ന് കണ്ടെത്തി. മനസിനാണ് പ്രശ്‌നമെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ മനോരോഗ വിഭാഗത്തിലേക്ക് മാറ്റി.

പ്രത്യക്ഷത്തില്‍ കാണുന്ന പല ശരീര ഭാഗങ്ങളിലും ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് ആശുപത്രികളിലേക്ക് എത്തുന്നത്. സെല്‍ഫിയെടുക്കുന്നതില്‍ ആകര്‍ഷണം പോര എന്ന തോന്നലാണ് മുഖവും ചുണ്ടുമൊക്കെ ശസ്ത്രക്രിയ ചെയ്ത് അനുയോജ്യമാക്കാന്‍ യുവത്വത്തെ പ്രേരിപ്പിക്കുന്നത്. സെല്‍ഫിസൈഡ് എന്നാണ് ഈ മാനസിക പ്രശ്‌നത്തിന് വൈദ്യശാസ്ത്രം നല്‍കിയ പേര്.

സെല്‍ഫിയെക്കുറിച്ചുള്ള അമിത ഉത്കണ്ഠ, വിഷാദ രോഗങ്ങള്‍ അടക്കമുള്ള മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ഇത്തരം ആളുകളെ മനശാസ്ത്ര വിഭാഗത്തില്‍ തുടര്‍ ചികിത്സയ്ക്ക് വിധേയരാക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. സെല്‍ഫിയില്‍ സുന്ദരികളാകാന്‍ ഭക്ഷണം കഴിക്കാതെ ശരീരഭാരം നിയന്ത്രിക്കുന്നവരും കുറവല്ല. ഇതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് പലരെയും തേടിയെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News