മുംബൈ : ഇന്ത്യന്‍ ടീമിന്റെ ക്യാപ്ടന്‍സി ഒഴിയാന്‍ എംഎസ് ധോണിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണ്. എല്ലാ പ്രചരണങ്ങളും ഊഹാപോഹങ്ങള്‍ മാത്രമാണ് എന്നും എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ആരും ധോണിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ധോണിയുടെ വ്യക്തിപരമായ തീരുമാനം മാത്രമാണ്. നാഗ്പൂരില്‍ ഗുജറാത്തും ജാര്‍ഖണ്ഡും തമ്മില്‍ നടന്ന രഞ്ജി ട്രോഫി മല്‍സരത്തിനിടെയാണ് നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം ധോണി തന്നെ അറിയിച്ചത്. – എംഎസ്‌കെ പ്രസാദ് പറഞ്ഞു.

ധോണി തികച്ചും സത്യസന്ധനായ ക്രിക്കറ്ററാണ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം അപ്രതീക്ഷിതമല്ല. ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി കോഹ്‌ലിക്ക് നായക പരിചയം ആവശ്യമാണ്. അതിനാലാണ് ധോണി ഒഴിഞ്ഞത്. ധോണിയുടെ ജോലി ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. വിരാട് കോഹ് ലിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ധോണിക്ക് എംഎസ്‌കെ പ്രസാദ് പറഞ്ഞു.

READ ALSO

ധോണിയുടേത് രാജിയല്ല, തൊപ്പി തെറിപ്പിച്ചത്; നിര്‍ബന്ധിത വിരമിക്കലിന് സമ്മര്‍ദ്ദം ചെലുത്തിയത് ബിസിസിഐ ഉന്നതന്‍

ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മയാണ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച വിവാദം പുറത്തുവിട്ടത്. ദേശീയ മാധ്യമങ്ങളാണ് ആദിത്യ വര്‍മ്മയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ബിസിസിഐ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് ധോണിയുടെ രാജിക്കു കാരണമെന്നും വര്‍മ പറഞ്ഞു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി എംഎസ്‌കെ പ്രസാദ് രംഗത്തെത്തിയത്.