വിശദീകരണവുമായി നെഹ്രു കോളജ് മാനേജ്‌മെന്റ്; ചെയ്തത് ജിഷ്ണുവിനെ ഉപദേശിക്കുക മാത്രം; നിലപാട് സര്‍വകലാശാലയുടെ നോട്ടീസിനുള്ള മറുപടിയില്‍

തിരുവനന്തപുരം : ജിഷ്ണുവിന്റെ ആത്മഹത്യയില്‍ വിശദീകരണവുമായി പാമ്പാടി നെഹ്‌റു കോളജ് മാനേജ്‌മെന്റ്. പരീക്ഷയ്ക്ക് കോപ്പിയടിച്ച സംഭവത്തില്‍ ജിഷ്ണു എന്ന വിദ്യാര്‍ത്ഥിയെ വിളിച്ച് ഉപദേശിക്കുക മാത്രമാണ് ചെയ്തത്. വിദ്യാര്‍ത്ഥിക്കെതിരെ ഒരു നടപടിയും എടുത്തിരുന്നില്ലെന്നും കോളജ് മാനേജ്‌മെന്റ് അറിയിച്ചു.

കേരള സാങ്കേതിക സര്‍വ്വകലാശാല നല്‍കിയ നോട്ടീസിന്മേലാണ് കോളജ് മാനേജ്‌മെന്റ് വിശദീകരണം നല്‍കിയത്. നെഹ്‌റു കോളേജ് മാനേജ്‌മെന്റിന് വേണ്ടി പ്രിന്‍സിപ്പല്‍ ഡോ. വരദരാജന്‍ ആണ് വിശദീകരണം നല്‍കിയത്. സ്ഥാപനത്തിന്റെ സല്‍പ്പേര് തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും പ്രിന്‍സിപ്പല്‍ സാങ്കേതിക സര്‍വ്വകലാശാലക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News