ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2016-ലെ മികച്ച ഫുട്ബോളര്‍; അമേരിക്കയുടെ കാര്‍ളി ലോയ്ഡ് മികച്ച വനിതാ ഫുട്ബോള്‍ താരം; ക്രിസ്റ്റ്യാനോയുടെ പുരസ്കാരനേട്ടം നാലാംതവണ

സൂറിച്ച്: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്തെ മികച്ച ഫുട്ബോളര്‍. അമേരിക്കയുടെ കാര്‍ളി ലോയ്ഡാണ് മികച്ച വനിതാ താരം.
യൂറോപ്യന്‍ ഫുട്ബോള്‍ കിരീടവും സ്പാനീഷ് ലീഗില്‍ റയാല്‍ മാഡ്രിഡിന് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടാന്‍ വ‍ഴിയൊരുക്കിയ പ്രകടനത്തിന്‍റെ മികവിലാണ് ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് റൊണാള്‍ഡോയെ തെരഞ്ഞെടുത്തത്. നാലാം തവണയാണ് പുരസ്കാരം റൊണാള്‍ഡോയെത്തേടിയെത്തുന്നത്. ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പുരസ്കാരവും റൊണാള്‍ഡോയ്ക്കായിരുന്നു.

മികച്ച പുരുഷ കോച്ചിനുള്ള പുരസ്കാരം ലെസ്റ്റര്‍ സിറ്റിയുടെ ക്ലോഡിയോ റാനിയേരിയും മികച്ച വനിതാ കോച്ചിനുള്ള പുരസ്കാരം ജര്‍മനിയുടെ സില്‍വിയ നെയ്ദും സ്വന്തമാക്കി. അത്‌ലറ്റിക്കോ നാഷണല്‍ കൊളംബിയിയലെ പുഷ്‌കാസ് ഫെയര്‍ പ്ലേ പുരസ്കാരം നേടി. മലേഷ്യയുടെ മുഹമ്മദ് ഫൈസ് ബിന്‍ സുബ്രി മികച്ച ഗോളിനുള്ള പുരസ്കാരം സ്വന്തമാക്കി.

2008-ലായിരുന്നു ആദ്യത്തെ 'ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയത്. അര്‍ജന്റീനിയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി, ഫ്രഞ്ച് സ്ട്രൈക്കര്‍ ആന്‍േറായിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ നേട്ടം കരസ്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News