സിപിഐഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത്; കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര കമ്മറ്റി യോഗ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. സർക്കാരിന്‍റെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തും.

ബന്ധു നിയമന വിവാദം യോഗം വിശദമായി ചർച്ചചെയ്യും. നോട്ട് അസാധുവാക്കലിലും റേഷൻ പ്രതിസന്ധിയിലും കേന്ദ്ര സർക്കാരിനെതിരെയുള്ള തുടർ സമരങ്ങൾക്ക് സംസ്ഥാന സമിതി യോഗം രൂപം നൽകും. എകെജി സെന്ററിൽ രാവിലെ 9.30നാണ് യോഗം.

സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി ക‍ഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News