പാമ്പാടി നെഹ്‌റു കോളേജിനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു; മറ്റു കോളേജുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അന്വേഷിക്കും

തിരുവനന്തപുരം: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്‌റു കോളേജിനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. കോളേജിനോടും സാങ്കേതിക സര്‍വകലാശാലയോടും റിപ്പോര്‍ട്ടും സമര്‍പിക്കാനും കമീഷന്‍ നിര്‍ദേശിച്ചു. ആരോപണവിധേയമായ മറ്റു കോളേജുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും മനുഷ്യാവകാശ കമീഷന്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍, കോഴിക്കോട് വളയം അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്. എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ജിഷ്ണു കോപ്പിയടിക്കില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞിരുന്നു.

ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളറും അറിയിച്ചിട്ടുണ്ട്. കോപ്പിയടി നടന്നിരുന്നെങ്കില്‍ ഒരുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നെന്നും കണ്‍ട്രോളര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News