നടി പത്മാവതി ബംഗളുരുവില്‍ മരിച്ച നിലയില്‍; മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

ബംഗളുരു: തെന്നിന്ത്യന്‍ സിനിമകളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിക്കുന്ന പത്മാവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളുരു യെഹലങ്കയിലെ ആവലഹള്ളിയില്‍ നിര്‍മാണത്തിലിക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

തമി‍ഴ് സൂപ്പര്‍ ഹിറ്റ് ചിത്രമായ വേല ഇല്ല പട്ടധാരിയുടെ കന്നഡ റീമേക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു പദ്മാവതി. ഇന്നലെ ഷൂട്ടിംഗ് ക‍ഴിഞ്ഞു താമസസ്ഥലത്തേക്കു മടങ്ങുന്നതിനിടയിലാണ് പദ്മാവതിയെ കാണാതായതു ശ്രദ്ധിച്ചത്.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രസ്റ്റീജ് ഗ്രൂപ്പിന്‍റെ കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്തു മൃതദേഹം കണ്ടെത്തിയത്. മൂന്നു മണിവരെ പദ്മാവതി ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

പദ്മാവതിയെ കാണാനില്ലെന്ന വിവരം രാത്രി ഒമ്പതു മണിയോടെയാണു ചിത്രത്തിന്‍റെ സംവിധായകനെ അറിയിച്ചത്. വിവരമറിയാന്‍ വൈകിയെന്നു ബന്ധുക്കളും പരാതി പറഞ്ഞു. കര്‍ണാടകയിലെ ജക്കൂര്‍ സ്വദേശിയാണ് പദ്മാവതി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here