സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആദായനികുതി വകുപ്പ്; നോട്ടുനിരോധനത്തിനുശേഷം ബാങ്കുകളിലെത്തിയ 16,000 കോടിയെക്കുറിച്ചും പരിശോധിക്കും

ദില്ലി: രാജ്യത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആദായ നികുതി വകുപ്പ്. നോട്ടുനിരോധനത്തിനുശേഷം നിക്ഷേപമായി സഹകരണ ബാങ്കുകളിലെത്തിയ 16,000 കോടി രൂപയെക്കുറിച്ച് പരിശോധിക്കുമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തെ ബാങ്കുകളില്‍ മുന്ന് ലക്ഷം കോടി മുതല്‍ നാല് ലക്ഷം കോടി രൂപ വരെയുള്ള അനധികൃത നിക്ഷേപം ഉണ്ടായതായും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടി.

നോട്ടുനിരോധനത്തിന് ശേഷം നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ ഇരുപത്തി അയ്യായിരം കോടി രൂപയുടെ നിക്ഷേപമുണ്ടായി. 8000 കോടി രൂപ ലോണ്‍ തിരിച്ചടവ് ഇനത്തില്‍ ബാങ്കുകളില്‍ എത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 10,700 കോടിയുടെ നിക്ഷേപമാണ് ഉണ്ടായത്.

രാജ്യത്തെ മുഴുവന്‍ ബാങ്കുകളിലുമായി മൂന്നുലക്ഷം കോടി മുതല്‍ നാലുലക്ഷം കോടി രൂപ വരെയുള്ള അനധികൃത നിക്ഷേപമുണ്ടായതാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണക്കുകള്‍. രാജ്യത്തെ സഹകരണ ബാങ്കുകളില്‍ എത്തിയ പതിനാറായിരം കോടിയുടെ നിക്ഷേപം സംശയാസ്പദമാണെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

സഹകരണ ബാങ്കുകളിലെ ഈ നിക്ഷേപത്തെ കുറിച്ച് അന്വേഷിക്കും. നോട്ട് നിരോധനത്തിന് ശേഷമുണ്ടായ സംശയാസ്പദമായ എല്ലാ നിക്ഷേപങ്ങളെ കുറിച്ചും ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റും അന്വേഷണം ആരംഭിച്ചതായും ഉന്നത ഉദ്യേഗസ്ഥന്‍ വെളിപ്പെടുത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News