തോക്ക് സ്വാമി ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍; മതവിദ്വേഷം പ്രചരിപ്പിച്ചെന്ന് കേസ്; നടപടി എറണാകുളം നോര്‍ത്ത് പൊലീസിന്റേത്

കൊച്ചി: മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് തോക്ക് സ്വാമി ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍. ഇതര സമുദായങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഇട്ടതിനാണ് നടപടി. എറണാകുളം നോര്‍ത്ത് പോലീസ് ആണ് തോക്ക് സ്വാമിയെ അറസ്റ്റ് ചെയ്തത്.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തോക്ക് സ്വാമിയുടെ പോസ്റ്റുകള്‍ പരിശോധിച്ചു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചോദ്യം ചെയ്യുന്നതിനായി തോക്ക് സ്വാമിയെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് തോക്ക് സ്വാമിയെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. നേരത്തെ ആലുവ പൊലീസ് സ്റ്റേഷനില്‍ തോക്ക് ഉയര്‍ത്തി വെടിവെച്ച കേസിലും പ്രതിയാണ്. ഇതോടെയാണ് തോക്ക് സ്വാമി എന്ന പേര് ഇയാള്‍ക്ക് ലഭിച്ചത്. കേസില്‍ കോടതി ഇന്ന് വിധിപറയാനിരിക്കുകയായിരുന്നു. കേസ് വിധിപറയാന്‍ അടുത്ത ദിവസത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News