പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്കു വിജ്ഞാപനം ഇന്ന്; ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപനവും ഇന്നുതന്നെ; പഞ്ചാബില്‍ കെജരിവാള്‍ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

ദില്ലി: പഞ്ചാബ്, ഗോവ നിയമസഭകളിലേക്കു നടക്കാനാിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം ഇന്നു പുറത്തിറങ്ങും. ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടികയും ഇന്നുതന്നെ പ്രസിദ്ധീകരിക്കും. പ്രഖ്യാപനത്തിനു മുമ്പായി പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയും ചേരുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി ഇന്ന് പഞ്ചാബിലെത്തും.

ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളിലേക്കുള്ള ഔദ്യാഗിക വിജ്ഞാപനമാണ് ഇന്നു പുറത്തിറങ്ങുന്നത്. ഈ മാസം പതിനെട്ട് വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കാനാണ് ബിജെപി യുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്.

ഗോവയിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. പഞ്ചാബില്‍ ശിരോമണി അകാലിദളുമായി സഖ്യത്തിലുള്ള ബിജെപി 23 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കാണ് പഞ്ചാബിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള ചുമതല നല്‍കിയിട്ടുള്ളത്.

പഞ്ചാബില്‍ അരവിന്ദ് കെജരിവാള്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം ശക്തമായി. മൊഹാലിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയാക്കുമെന്ന സൂചന നല്‍കിയത്.തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഒ പി റാവത്ത് എ കെ ജോതി എന്നിവര്‍ ഇന്ന് പഞ്ചാബിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍മാരമായും കൂടിക്കാഴ്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News