തിയേറ്റര്‍ പ്രതിസന്ധി: കൊച്ചിയില്‍ ഇന്ന് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം; മലയാള ചിത്രങ്ങള്‍ റിലീസിന് എ ക്ലാസ് തിയേറ്ററുകളിലേക്ക് നല്‍കേണ്ടെന്ന തീരുമാനത്തിന് സാധ്യത

കൊച്ചി: സംസ്ഥാനത്തെ സിനിമാ മേഖലയില്‍ തുടരുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും യോഗം ഇന്നു കൊച്ചിയില്‍ ചേരും. നാളെ മുതല്‍ സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ അടച്ചിടാന്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണു യോഗം. എക്സിബിറ്റേ‍ഴ്സ് ഫെഡറേഷൻ നിലപാട് മാറ്റിയില്ലെങ്കിൽ ഇവരെ ഒ‍ഴിവാക്കി നാളെ മുതൽ സിനിമകൾ റിലീസ് ചെയ്യാൻ നിര്‍മ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചിരുന്നു.

ഇത് കൂടാതെ മലയാള ചിത്രങ്ങളുടെ റിലീസിങ്ങ് എ ക്ലാസ്സ് തിയറ്റുകൾക്ക് ഇനിയങ്ങോട്ട് നൽകേണ്ടതില്ലെന്ന കടുത്ത നിലപാടിലേക്ക് നിര്‍മ്മാതാക്കളും വിതരണക്കാരും നീങ്ങിയേക്കുമെന്നാണ് സൂചന. സിനിമാ ടിക്കറ്റിന്‍റെ അമ്പതു ശതമാനം തുക തിയേറ്ററുകള്‍ക്കു നല്‍കണമെന്ന ഉടമകളുടെ നിലപാടിലാണ് തര്‍ക്കവും പ്രതിസന്ധിയും രൂപപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News