സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍; നടത്തിപ്പ് പരിശോധിക്കാന്‍ പ്രത്യേകസമിതി; ജിഷ്ണുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം. വിദ്യാഭ്യാസമന്ത്രിക്കായിരിക്കും സമിതിയുടെ ചുമതല. പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കുവാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

നോട്ടു നിരോധനത്തെത്തുടര്‍ന്ന് ബാങ്കുകളില്‍ ക്യൂ നില്‍ക്കേണ്ടി വന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപാ വീതവും നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൊലീസില്‍ ഡ്രൈവര്‍മാരുടെ 400 തസ്തികയും സൃഷ്ടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News