കോഴിക്കോട്: ഡിവൈഎഫ്‌ഐ സ്ഥാപിച്ച ചെഗുവേരയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റില്ലെന്നും സംഘ്പരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു. ചെഗുവേരയുടെ ചിത്രങ്ങള്‍ അതാത് സ്ഥലങ്ങളില്‍ തന്നെയുണ്ടാകുമെന്നും കൂടുതല്‍ ചിത്രങ്ങള്‍ സ്ഥാപിക്കുമെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞദിവസമാണ് എ.എന്‍ രാധാകൃഷ്ണന്‍ ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടത്. മഹാത്മാ ഗാന്ധിയുടെയും സ്വാമി വിവേകാനന്ദന്റെയും ചിത്രങ്ങള്‍ക്കൊപ്പം ചെഗുവേരയുടെ ചിത്രം വയ്ക്കുന്നത് ശരിയല്ലെന്നും യുവാക്കള്‍ക്കിടയില്‍ അരാജകത്വത്തിന്റെ വിത്ത് പാകുന്നതിന് മാത്രമേ ചെഗുവേരയുടെ ചിത്രം കൊണ്ട് സാധിക്കൂയെന്നുമാണ് എ.എന്‍ രാധാകൃഷ്ണന്റെ കണ്ടെത്തല്‍.
- രാധാകൃഷ്ണന്‍ പ്രസംഗിച്ച വേദി ഡിവൈഎഫ്ഐ സഖാക്കള്‍ ചാണകം തളിച്ചു ശുദ്ധീകരിച്ചു
- സംഘികള്‍ക്ക് പുരോഗമന യുവജനപ്രസ്ഥാനത്തിന്‍റെ മറുപടി
രാധാകൃഷ്ണന്റെ പരാമര്‍ശനത്തിനെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. രാധാകൃഷ്ണന്‍ പ്രസംഗിച്ച വേദി ഡിവൈഎഫ്ഐ സഖാക്കള്‍ ചാണകം തളിച്ചു ശുദ്ധീകരിക്കുകയും ചെയ്തു. കോഴിക്കോട് പേരാമ്പ്രയിലെ വേദിയാണ് പ്രകടനമായെത്തി ഡിവൈഎഫ്‌ഐ സഖാക്കള്‍ ശുദ്ധീകരിച്ചത്. കേരളത്തിലെ ജനസമൂഹം അംഗീകരിക്കുന്നവര്‍ക്ക് നേരെ അധിക്ഷേപം ചൊരിഞ്ഞ സംഘികള്‍ക്ക് ഉചിതമായ മറുപടിയാണ് ഡിവൈഎഫ്‌ഐയുടെ സഖാക്കള്‍ നല്‍കിയത്.
Get real time update about this post categories directly on your device, subscribe now.