ആ ജവാന്‍ കള്ളിന്‍റെ പുറത്ത് പറഞ്ഞതല്ല, സത്യമാണ് അതെല്ലാം; പട്ടാളക്കാര്‍ക്കുള്ള റേഷനും ഇന്ധനവുമെല്ലാം ഓഫീസര്‍മാര്‍ പാതി വിലയ്ക്കു കരിഞ്ചന്തയില്‍ വില്‍ക്കുന്നുന്നെന്നു നാട്ടുകാരും

ശ്രീനഗര്‍: തങ്ങള്‍ക്കു നല്ല ഭക്ഷണമോ ജീവിക്കാനുള്ള സാഹചര്യമോ ഇല്ലെന്ന ജവാന്‍റെ വീഡിയോ സന്ദേശം നിഷ്കരുണം തള്ളിയ സൈന്യം നാട്ടുകാരുടെ നാവടപ്പിക്കുമോ? ജവാന്‍ പറഞ്ഞതൊക്കെ സത്യമാണെന്നു സാക്ഷ്യപ്പെടുത്തി അതിര്‍ത്തിയിലെ ജനങ്ങള്‍ രംഗത്ത്. സൈനികര്‍ക്കായി എത്തിക്കുന്ന ഭക്ഷണ സാധനങ്ങളും ഇന്ധനങ്ങളും നാട്ടുകാര്‍ക്കു പാതി വിലയ്ക്ക് ഓഫീസര്‍മാര്‍ മറിച്ചുവില്‍ക്കുന്നുഎന്നാണ് വെളിപ്പെടുത്തല്‍.

ഇന്നലെയാണ് ബിഎസ്എഫിന്‍റെ ഇരുപത്തൊമ്പതാം ബറ്റാലിയന്‍ അംഗമായ തേജ് ബഹാദൂര്‍ യാദവ് തനിക്കു നല്ല ഭക്ഷണം കിട്ടുന്നില്ലെന്നു കാട്ടി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാള്‍ മദ്യപാനിയാണെന്നും ഇയാള്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുകയാണെന്നും വിശദീകരിച്ചു സൈനിക നേതൃത്വം രംഗത്തെത്തുകയായിരുന്നു.

READ ALSO

ഈ സൈനികന്റെ വാക്കുകള്‍ മോദിയും സംഘികളും കേള്‍ക്കണം; അതിര്‍ത്തിയിലെ സൈനികര്‍ക്ക് കിട്ടേണ്ട ഭക്ഷ്യസാധനങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മറിച്ചുവില്‍ക്കുന്നു; അന്വേഷണത്തിന് ഉത്തരവ്

ജവാന്‍ പറഞ്ഞതു പച്ചപ്പരമാര്‍ഥമാണെന്നു വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപമുള്ള ഹുംഹമ ബിഎസ്എഫ് ആസ്ഥാനത്തിനു സമീപമുള്ള കടയുടമകള്‍ക്കാണ് ഈ ഭക്ഷണത്തിന്‍റെയും ഇന്ധനത്തിന്‍റെയും ഗുണഭോക്താക്കള്‍.

ദാലും പച്ചക്കറികളും പരിസരപ്രദേശങ്ങളിലെ ജനങ്ങള്‍ക്കാണ് പാതി വിലയ്ക്കു വില്‍ക്കുന്നത്. മറ്റുള്ള സാധനങ്ങള്‍ കടകളിലേക്കു സാധനങ്ങള്‍ നല്‍കുന്ന ഏജന്‍റുമാര്‍ക്കും കൊടുക്കുന്നു. പകുതി വിലയ്ക്കാണ് ഹുംഹമ ക്യാമ്പിലെ ഓഫീസര്‍മാര്‍ പെട്രോള്‍ വില്‍ക്കുന്നത്.

കാന്‍റീനില്‍ വരുന്ന പല സാധനങ്ങളും സാധാരണ സൈനികര്‍ക്കു ലഭിക്കാറില്ലെന്നും സൗജന്യമായി നല്‍കേണ്ട സാധനങ്ങള്‍ വരുന്ന മുറയ്ക്കു തന്നെ പാതി വിലയ്ക്കു പ്രദേശവാസികള്‍ക്ക് ഓഫീസര്‍മാര്‍ വിറ്റ‍ഴിക്കുകയാണെന്നുമാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News