കെഎസ് യു പ്രവര്‍ത്തകരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് സ്വകാര്യ എന്‍ജിനീയറിംഗ് കോളജുകള്‍ അടച്ചിടും; സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല അടച്ചിടല്‍

തിരുവനന്തപുരം: സ്വാശ്രയ എഞ്ചീനിയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ഓഫീസിന് നേരെ കെഎസ് യു പ്രവർത്തകർ അക്രമം നടത്തിയതിൽ പ്രതിഷേധിച്ച് അസോസിയേഷനു കീഴിലെ 125 എഞ്ചീനീയറിംഗ് കോളേജുകൾ ഇന്ന് അടച്ചിടും. സ്ഥാപനങ്ങൾക്ക് സംരക്ഷണം ഉറപ്പ് നൽകിയില്ലെങ്കിൽ കോളേജുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടമെന്നാണ് അസോസിയേഷന്റെ ഭീഷണി.

ഇന്ന് നടക്കുന്ന സമരത്തിൽനിന്ന് മാനേജ്മെന്റുകൾ പിന്തരിയണമെന്ന് വിദ്യാഭ്യാസ മന്തിയുടെ അഭ്യർത്ഥന ചെവി കൊള്ളാതെയാണ് പണിമുടക്ക് നടത്തുന്നത്. പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജില്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ഥി ജീവനൊടുക്കിയതില്‍ പ്രതിഷേധിച്ചാണ് കെ എസ് യു പ്രവര്‍ത്തകര്‍ മാനേജ്മെന്‍റ് ഓഫീസ് അടിച്ചു തകര്‍ത്തത്. ഇന്നലെ മാനേജ്മെന്‍റ് പ്രതിനിധികള്‍ ഇവിടെ യോഗം ചേരാനിരിക്കേയാണ് അക്രമമുണ്ടായത്.

എംബിഎ, എംസിഎ കോളജുകളും ഇന്നു പ്രവര്‍ത്തിക്കില്ല. 120 എന്‍ജിനീയറിംഗ് കോളജുകളാണ് ആകെയുള്ളത്. എംബിഎ, എംസിഎ ഇനത്തില്‍ എണ്‍പത്തഞ്ചും. ഭാവിപരിപാടികള്‍ ആലോചിക്കാന്‍ സ്വാശ്രയ മാനേജ്മെന്‍റ് പ്രതിനിധികള്‍ ശനിയാ‍ഴ്ച കൊച്ചിയില്‍ യോഗംചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here