ആയുധപരിശീലനം നേടിയെന്ന് ആര്‍എസ്എസ് പൊലീസ് സ്റ്റേഷനില്‍ കയറി കാണിക്കേണ്ടെന്നു മുഖ്യമന്ത്രി; കേരളത്തിന്‍റെ അന്നംമുട്ടിച്ചതു ബിജെപിയും കോണ്‍ഗ്രസുമെന്നും പിണറായി വിജയന്‍

കൊല്ലം: ആയുധപരിശീലനം നേടിയെന്ന് ആര്‍എസ്എസുകാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി കാണിക്കേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ചവറയില്‍ എംകെ ഭാസ്ക്കരൻ അനുസ്മരണയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്‍റെ അന്നം മുട്ടിച്ചതിന്‍റെ ഉത്തരവാദിത്തം ബിജെപിക്കും കോണ്‍ഗ്രസിനുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ്. ഇടതു സർക്കാർ അധികാരത്തില്‍ എത്തിയപ്പോള്‍തന്നെ അരി വിഹിതം നല്‍കുന്നത് നിർത്തി പാവപ്പെട്ടവരെ ദുരിതത്തിലാ‍ഴ്ത്തിയത് കേന്ദ്ര സർക്കാരാണെന്നും ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാൻ സമയം നീട്ടി വാങിയ ഉമ്മൻചാണ്ടി സർക്കാർ യാതൊന്നും തുടങ്ങിവച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ആളെ കൊല്ലാൻ ആയുധ പരിശീലനം നടത്തുന്ന ആർഎസ്എസ്, ആ പരിശീലനം പോലീസ് സ്റ്റേഷനില്‍ കാട്ടേണ്ട. നിയമം ലംഘിക്കുന്ന ആർഎസ്എസുകാരെ പോലീസ് പിടികൂടിയാല്‍ അവരെ സ്റ്റേഷനില്‍ കയറി കടത്തികൊണ്ടുപോയാല്‍ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ ഖാസിം അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ കെ എൻ ബാലഗോപാല്‍, പി കെ ഗുരുദാസൻ, മന്ത്രി ജെ മേ‍ഴ്സിക്കുട്ടിയമ്മ, രാജമ്മ ഭാസ്ക്കരൻ എംഎല്‍എ മാരായ ആർ രാമചന്ദ്രൻ, വിജയൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News