ഹൈദരാബാദ്: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ ജിഷ്ണു ആത്മഹത്യ ചെയ്ത തില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രതിഷേധം. ഇന്നലെ കാമ്പസില്‍ നോര്‍ത്ത് ഷോകോമിലായിരുന്നു എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ.
ജിഷ്ണുവിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍, സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് നടത്തുന്ന കടന്നുകയറ്റവും ഫാസിസവും അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കൂട്ടായ്മ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here