ചെന്നൈ ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനത്തിന് എ‍ഴുനേല്‍ക്കാതിരുന്ന മൂന്നു പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ മലയാളി വിദ്യാര്‍ഥിയും

ചെന്നൈ: ചെന്നൈ രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടെ ദേശീയ ഗാനത്തിന് എ‍ഴുനേല്‍ക്കാതിരുന്നതിന് മലയാളി വിദ്യാര്‍ഥി അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. ഇന്നലെ ഫോറം വിജയ മാളിലെ പലാസോ സിനിമയിലാണ് സംഭവം. ലയോള കോളജിലെ ബി കോം വിദ്യാര്‍ഥി ബിജോണ്‍ ആണ് മലയാളി വിദ്യാര്‍ഥി.

മാധ്യമപ്രവര്‍ത്തകയായ ശ്രീല മനോഹര്‍, ശ്രീലയുടെ മുത്തശി എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍. മൂന്നുപേരുടെയും പേരില്‍ ദേശീയഗാനത്തെ അപമാനിച്ചെന്ന കുറ്റത്തിന് കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.

കുറച്ചുനാള്‍ മുമ്പ് കാശി തിയേറ്ററില്‍ സിനിമയ്ക്കു മുമ്പായുള്ള ദേശീയ ഗാനത്തിന് എ‍ഴുനേല്‍ക്കാതിരുന്നതിന്‍റെ പേരില്‍ ശ്രീല അടക്കം ആറു പേരെ സംഘപരിവാറുകാര്‍ മര്‍ദിച്ചിരുന്നു. ഇന്നലെ സിനിമാ പ്രദര്‍ശനത്തിന് തൊട്ടു മുമ്പായി ദേശീയഗാനമായപ്പോള്‍ ശ്രീലയും മുത്തശിയും ബിജോണും ഇരിക്കുകയായിരുന്നു.

തിയേറ്ററിലുണ്ടായിരുന്ന ചിലര്‍ ഇതു കണ്ടു ബഹളം വയ്ക്കുകയും വളണ്ടിയേ‍ഴ്സിനോടു പൊലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകിട്ട് അഞ്ചിന് ചലച്ചിത്രോത്സവ സമാപന വേദിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News