ഏത് റേഷന്‍ കടയിലാണ് അരിയില്ലാത്തത്, നേരിട്ട് വന്ന് പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി തിലോത്തമന്റെ ഉറപ്പ്; റേഷന്‍ വിതരണം പൂര്‍ണമായും പുനസ്ഥാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഏത് റേഷന്‍ കടയിലാണ് അരിയില്ലാത്തതെന്ന് പറഞ്ഞാല്‍ നേരിട്ട് വന്ന് പ്രശ്‌നം പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി തിലോത്തമന്റെ ഉറപ്പ്. റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച് വിതരണം പൂര്‍ണമായും പുനസ്ഥാപിച്ചതായും തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുന്‍ഗണനാ വിഭാഗക്കാരുടെ അന്തിമ പട്ടിക ഫെബ്രുവരി ഒന്നിന് മുന്‍പ് പ്രസിദ്ധീകരിക്കും. അര്‍ഹത സംബന്ധിച്ച് 15 ലക്ഷം പരാതികള്‍ ലഭിച്ചു. ഇതല്‍ 12 ലക്ഷം അപേക്ഷകളില്‍ തീര്‍പ്പ് ഉണ്ടാക്കിയെന്നും അദേഹം അറിയിച്ചു. ഒരോ കാര്‍ഡുടമയ്ക്കും അര്‍ഹമായ അരി വിഹിതം എത്രയെന്ന് റേഷന്‍കടകള്‍ക്ക് മുന്നില്‍ പരസ്യപെടുത്തണമെന്നും അതിനുളള ബാധ്യത കടയുടമയ്ക്ക് ഉണ്ടെന്നും അദേഹം പറഞ്ഞു. എല്ലാ പ്രതിസന്ധിക്കും കാരണം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഭക്ഷ്യ ഭദ്രതാ നിയമം ആണ്. ഈ മാസം 18ന് കേന്ദ്ര ഭക്ഷ്യമന്ത്രിയെ കണ്ട് ഇളവ് വേണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രം കേരളത്തിന് അര്‍ഹമായ അരിവിഹിതം നല്‍കുന്നുവെന്ന കെ.വി തോമസിന്റെ പ്രസ്താവനക്ക് മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്നും മന്ത്രി തിലോത്തമന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here