ചെഗുവേരയുടെ ചിത്രം ചുവരില്‍ മാത്രമല്ല, ഹൃദയത്തിലും സൂക്ഷിക്കുന്നവരാണ് ഡിവൈഎഫ്‌ഐ; എന്‍ഡോസള്‍ഫാന്‍ വിധിയിലും ഡിവൈഎഫ്‌ഐയെ അഭിനന്ദിച്ച് ജോയ് മാത്യു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം വാങ്ങിനല്‍കാന്‍ ഇടപെടലുകള്‍ നടത്തിയ ഡിവൈഎഫ്‌ഐക്ക് അഭിവാദ്യങ്ങള്‍ അര്‍പിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.

‘ഒരു യുവജന പ്രസ്ഥാനം കാലത്തിനനുസരിച്ചു മാറിച്ചിന്തിച്ചതിന്റേയും പ്രവര്‍ത്തിച്ചതിന്റേയും ഫലമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. ഇന്‍ഡ്യന്‍ നിയമവ്യവസ്ഥയില്‍ ഒരു പൗരനുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ പോന്ന ഒന്നായി വേണം ഈ വിധിയെ കണക്കാക്കാന്‍. നിഷേധിക്കപ്പെട്ട നീതി തിരിച്ചുപിടിക്കാനുള്ള സാദ്ധ്യതകള്‍ ഇന്‍ഡ്യന്‍ നിയമവ്യവസ്ഥയില്‍ തന്നെയുണ്ടെന്ന് തിരിച്ചറിഞ്ഞ് അത് ബുദ്ധിപൂര്‍വം പ്രയോഗത്തില്‍ വരുത്താന്‍ ഡിവൈഎഫ്‌ഐ എന്ന യുവജന സംഘടനക്ക് കഴിഞ്ഞു എന്നത് മറ്റു യുവജന പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്.’-ജോയ് മാത്യു പറയുന്നു.

‘സമരങ്ങളും സഹനങ്ങളും സ്വപ്നങ്ങളും ഉള്ളില്‍ കൊണ്ടു നടക്കുന്ന യുവാക്കള്‍ ധീര വിപ്ലവകാരി ചെ ഗുവാരയുടെ ചിത്രം ചുവരില്‍ മാത്രമല്ല വരയ്ക്കുന്നത് ദുരിതമനുഭവിക്കുന്നവരുടെ ഹൃദയത്തിലും കൂടിയാണെന്ന് വിവരദോഷികളും അല്‍പ്പജ്ഞാനികളുമായ പ്രതിലോമശക്തികള്‍ മനസ്സിലാക്കട്ടെ. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍.’

‘സുപ്രീംകോടതിയില്‍ നിന്നും കഠിന പരിശ്രമത്തിലൂടെ ഈ ചരിത്രനേട്ടം നേടിയെടുത്തത് എന്റെ ആത്മസുഹൃത്ത് അഡ്വ ദീപന്‍ ( Deepak Prakash) ആണെന്നത് എനിക്ക് തരുന്ന ആഹ്ലാദം ചെറുതല്ല.’- ജോയ് മാത്യു പറയുന്നു.
joy

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപാ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് കീടനാശിനി കമ്പനികള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡിവൈഎഫ്‌ഐയുടെ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു കോടതി നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News