നാമക്കല്‍ എന്‍ജിയറിംഗ് കോളേജിലും ഇടിമുറി; മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; മര്‍ദനം എട്ടു അധ്യാപകരുടെ നേതൃത്വത്തില്‍ രണ്ടു ദിവസം

കോഴിക്കോട്: തമിഴ്‌നാട്ടിലെ നാമക്കലിലെ എന്‍ജിയറിംഗ് കോളേജില്‍ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ഷിന്റോയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഷിന്റോയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോളേജ് എക്‌സ്‌പോയില്‍ വൈകിയെത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കോളേജിലെ ഇടിമുറിയില്‍ പൂട്ടിയിട്ട് എട്ടോളം അധ്യാപകരാണ് തന്നെ മര്‍ദിച്ചതെന്ന് ഷിന്റോ പറഞ്ഞു. രണ്ടു ദിവസത്തോളം തന്നെ ഈ മുറിയില്‍ പൂട്ടിയിട്ടെന്നും ഷിന്റെ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News