ജനഗണമന ദേശീയഗാനമാണോ? കടുവയാണോ ദേശീയ മൃഗം? മറുപടി നല്‍കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്; അറിയാനുള്ള അവകാശത്തിന്റെ ലംഘനമെന്ന് വിവരാവകാശ കമീഷന്‍

ദില്ലി: ജനഗണമന ദേശീയഗാനമാണോ എന്നു ചോദിച്ചുകൊണ്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ്. ഈ നടപടിക്കെതിരെ കേന്ദ്ര വിവരാവകാശ കമീഷന്‍ രംഗത്തെത്തിയിട്ടുണ്ട്. മറുപടി നല്‍കാത്ത പിഎംഒയുടെ നടപടി ശരിയായില്ലെന്നും നിയമാനുസൃതമല്ലെന്നും വിവരാവകാശ കമീഷന്‍ വിമര്‍ശിച്ചു. അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ ലംഘനമാണിതെന്നും കമീഷന്‍ കുറ്റപ്പെടുത്തി.

ഗുര്‍ഗൗണ്‍ സ്വദേശിയായ ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കാതെ തള്ളിയത്. ജനഗണമന ദേശീയഗാനമാണോ? വന്ദേമാതരം നാഷണല്‍ ഗീതമാണോ? കടുവ ദേശീയ മൃഗമാണോ? മയില്‍ ദേശീയ പക്ഷിയാണോ? താമരയാണോ ദേശീയ പുഷ്പം? ഹോക്കിയാണോ ദേശീയ ഗെയിം? എന്നീ ചോദ്യങ്ങള്‍ക്കാണ് മോദിയുടെ ഓഫീസ് മറുപടി നല്‍കാത്തത്.

ചോദ്യങ്ങള്‍ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി. ശേഷിക്കുന്ന ചോദ്യങ്ങള്‍ പരിസ്ഥിതി മന്ത്രാലയത്തിനു കൈമാറുകയും ചെയ്തു. എന്നാല്‍ മന്ത്രാലയവും കൃത്യമായ ഉത്തരങ്ങള്‍ നല്‍കിയില്ല.

തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ് ദേശീയഗാനം ആലപിക്കണമെന്നും ഈ സമയത്ത് ആളുകള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും അടുത്തിടെ സുപ്രീം കോതി ഉത്തരവിട്ടിരുന്നു. ഇതിനെ പ്രതികൂലിച്ചും അനുകൂലിച്ചും വിവിധ ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News