നോട്ട് നിരോധനം മോദി ചെയ്ത ഏറ്റവും വലിയ അബദ്ധം; വലിയവിഭാഗത്തെ പ്രതികൂലമായി ബാധിച്ചു; റിസര്‍വ് ബാങ്ക് പ്രധാനമന്ത്രിയുടെ ഉത്തരവ് പാലിച്ചുവെന്ന് മാത്രമെന്നും അമര്‍ത്യ സെന്‍

ദില്ലി : നോട്ട് നിരോധനം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ അബദ്ധമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനത്തെ നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നല്‍കിയ ഉത്തരവ് പാലിക്കുക മാത്രമാണ് റിസര്‍വ് ബാങ്ക് ചെയ്തതെന്നും നൊബേല്‍ സമ്മാന ജേതാവ് കൂടിയായ അമര്‍ത്യ സെന്‍ പറഞ്ഞു.

അഴിമതിക്ക് എതിരായ പോരാട്ടത്തിന് വേണ്ടിയാണെങ്കിലും കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയ്ക്ക് വേണ്ടി ആയാലും നോട്ട് നിരോധനം അബദ്ധമാണ്. ആറോ ഏഴോ ശതമാനം കള്ളപ്പണം മാത്രമാവും കറന്‍സി രൂപത്തില്‍ ഉണ്ടാവുക. അത് തിരിച്ചു കൊണ്ടുവരാന്‍ രാജ്യത്തെ 86 ശതമാനം കറന്‍സിയും നിരോധിച്ച നടപടി ഞെട്ടിച്ചു. – അമര്‍ത്യ സെന്‍ പറഞ്ഞു.

രാജ്യത്തെ വലിയൊരു വിഭാഗം ജനത്തെ നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നല്‍കിയ ഉത്തരവ് പാലിക്കുക മാത്രമാണ് റിസര്‍വ് ബാങ്ക് ചെയ്തത്. കള്ളപ്പണം തുടച്ചു നീക്കുക എന്ന ലക്ഷ്യം പരാജയപ്പെട്ടതോടെ അഴിമതിക്ക് എതിരാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ കള്ളപ്പണവും അഴിമതിയുമെല്ലാം രാജ്യത്ത് പഴയപോലെ തുടരുമെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here