ബിജെപിക്കെതിരെ ടോവിനോ തോമസും; ‘രാജ്യസ്‌നേഹം മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ കുത്തക അല്ല; അലന്‍ ചേട്ടാ, ബിഗ് സല്യൂട്ട് ‘

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടന്‍ ടൊവിനോ തോമസും. ആര്‍ട്ടിസ്റ്റ് അലന്‍സിയര്‍ നിങ്ങളാണ് ശരിയെന്ന തലക്കെട്ടില്‍ അഴിമുഖം ചെയ്ത വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ടാണ് ടൊവിനോ ഇക്കാര്യം പറയുന്നത്.

‘രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലല്ലോ !
ഞാന്‍ ജനിച്ച ഇന്ത്യ ! ഞാന്‍ വളര്‍ന്ന ഇന്ത്യ ! ഞാന്‍ ജീവിക്കും ഇവിടെ !
ഇത് പ്രതിഷേധമല്ല, പ്രതിരോധം തന്നെയാണ് 🙂

കാസര്‍ഗോഡ് വച്ചായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധനാടകം. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശം വേണം. പ്രതിഷേധമല്ല, ഇത്. പ്രതിരോധമാണ്. നടനാണ്. അതിനേക്കാളുപരി ഈ നാട്ടില്‍ ജീവിക്കുന്ന സാധാരണ മനുഷ്യനാണ് താന്‍ എന്ന് അലന്‍സിയര്‍ പറയുന്നു.

‘എന്റെ നാടിനെക്കുറിച്ച് എനിക്ക് അഭിമാനം. അടുത്ത നാടിനെക്കുറിച്ച് അതിലേറെ അഭിമാനം. എന്നിട്ടും എന്നോട് ചോദിക്കുന്നു ഞാന്‍ ആരാണെന്ന്? എന്നു ചോദിച്ചു തുടങ്ങുന്ന തെരുവു നാടകം അവസാനിക്കുന്നത് ‘അണ്ടര്‍വയറിന്റെ സ്‌നേഹം, രാജ്യസ്‌നേഹമല്ല’ എന്ന് പറഞ്ഞാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News