ഖാദി വില്ലേജ് കമീഷന്റെ കലണ്ടറില്‍ ഗാന്ധിജിക്ക് പകരം മോദിയുടെ ചിത്രം; മോദി ഖാദി വസ്ത്രങ്ങളാണ് ധരിക്കുന്നതെന്ന് ഖാദി ഗ്രാം അധ്യക്ഷന്റെ ന്യായീകരണം

മുംബൈ: ഖാദി വില്ലേജ് ഇന്‍ഡസ്്ട്രീസ് കമീഷന്റെ കലണ്ടറില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് പകരം നരേന്ദ്ര മോദിയുടെ ചിത്രം. ഗാന്ധിജി നൂല്‍നൂക്കുന്ന അതേ മാതൃകയില്‍ വലിയ ചര്‍ക്കയില്‍ മോദി ഇരുന്ന് നൂല്‍നൂക്കുന്ന ചിത്രമാണ് വിവാദമായിരിക്കുന്നത്. 2017ലെ കലണ്ടറിലും ടേബിള്‍ ഡയറിയിലുമാണ് മോദിയുടെ ചിത്രം ഇടംപിടിച്ചത്.

khadi, modi, mahatama gandhi,

വര്‍ഷങ്ങളായി ഗാന്ധിയുടെ ചിത്രമാണ് അച്ചടിക്കാറുള്ളത്. ഇക്കാര്യത്തില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധം നടത്തുകയും ചെയ്തു. ഗാന്ധിജിയുടെ ആശയം, ചിന്ത, വ്യക്തിത്വം ഇവയെല്ലാം വളരെ എളുപ്പത്തില്‍ ഇല്ലാതാക്കുന്നതില്‍ വിഷമമുണ്ടെന്നും കഴിഞ്ഞ വര്‍ഷവും അവര്‍ അതിന് ശ്രമിച്ചിരുന്നെന്നും ജീവനക്കാരന്‍ പ്രതികരിച്ചു.

ഖാദി മേഖല ഗാന്ധിയോടാണ് എല്ലാ കാലത്തും കടപ്പെട്ടിരിക്കുന്നത്. അദ്ദേഹമാണ് ഞങ്ങളുടെ ആത്മാവ്. അപ്പോള്‍ ഗാന്ധിയെ ഒഴിവാക്കുന്നു എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നാണ് സംഭവത്തെക്കുറിച്ച് ഖാദി ഗ്രാം അധ്യക്ഷന്‍ വിനയ് സക്‌സേനയുടെ പ്രതികരണം.

മോദി ഖാദി വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഖാദിയുടെ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസിഡറും മോദിയാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഖാദി വസ്ത്രനിര്‍മാണത്തിനും അതിന്റെ മാര്‍ക്കറ്റിംഗിനും മോദി മുന്‍ഗണന നല്‍കിവരുന്നുണ്ടെന്നും വിനയ് ന്യായീകരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here