മുക്കം കെഎംസിടി പോളിയിലും പീഡനം; ഫൈന്‍ ഈടക്കുന്നത് 25,000 രൂപ വരെ; പ്രക്ഷോഭത്തിനൊരുങ്ങി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും

കോഴിക്കോട്: മുക്കം കെഎംസിടി പോളിടെക്‌നിക് കോളേജില്‍ അച്ചടക്കത്തിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്ന് വന്‍പിരിവു നടത്തുന്നതായി പരാതി. ഇതിനെതിരെ പ്രക്ഷോഭം നടത്താന്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ മുക്കം സൗത്ത് മേഖലാ കമ്മിറ്റി തീരുമാനിച്ചു.

എന്‍ജിനീയറിംഗ് കോളേജും പോളിടെക്‌നിക്കും കുമുദിനി എന്ന ഡയറക്ടറുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് എഐസിടിഇ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയില്ലെന്ന് ആരോപണമുണ്ട്. പോളിടെക്‌നിക് പ്രിന്‍സിപ്പലായ കാലത്ത് വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.

എന്തിനും ഏതിനും വിദ്യാര്‍ഥികളില്‍നിന്ന് ഫൈന്‍ ഈടാക്കുന്നു. താടി വച്ചാല്‍, ഷര്‍ട്ട് ഇന്‍സൈഡ് ചെയ്തില്ലെങ്കില്‍, ടാഗ് ഇല്ലെങ്കില്‍, ക്ലാസിലെത്താന്‍ ഒരു മിനിറ്റ് വൈകിയാലും ഫൈന്‍ ഈടാക്കും. 1000 രൂപ മുതല്‍ 25000 രൂപ വരെയാണ് ഫൈന്‍. ഇതിനെതിരെ പ്രതികരിച്ചാല്‍ ഇയര്‍ ഔട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക, ഇന്റേണല്‍ മാര്‍ക്ക് തടസപ്പെടുത്തുക, രക്ഷിതാക്കളെ വിളിച്ചുവരുത്തി വിദ്യാര്‍ഥികളെ മോശമായി ചിത്രീകരിക്കുക എന്നിവയാണ് ശിക്ഷാരീതി.

2012-15 കാലഘട്ടത്തില്‍ പഠിച്ച കോഴിക്കോട് ആനങ്ങാടി സ്വദേശി അസീസ് ഇവരുടെ മാനസിക പീഡനംമൂലം നാടുവിടുകയുണ്ടായി. വിദ്യാര്‍ഥികള്‍ മാത്രമല്ല അധ്യാപകരും പീഡനത്തിനിരയാണ്. ശമ്പളം പിടിച്ചുവയ്ക്കലും വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് അപമാനിക്കലും പതിവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News