ബാര്‍ കോഴക്കേസ് അട്ടിമറി; ശങ്കര്‍ റെഡ്ഢിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്; ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചു

തിരുവനന്തപുരം: ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഢിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പിച്ചു. വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരെയും കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി.

ബാര്‍ കോഴക്കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കാന്‍ ശങ്കര്‍ റെഡ്ഢി ഇടപെട്ടുവെന്നായിരുന്നു ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News