മറ്റക്കര ടോംസ് കോളേജില്‍ പൂട്ടിയിട്ട വിദ്യാര്‍ഥിനികളെ എസ്എഫ്‌ഐ മോചിപ്പിച്ചു; പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ മര്‍ദനം; കോളേജിനെതിരായ പരാതികള്‍ ഗൗരവതരമെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍

കോട്ടയം: മറ്റക്കര ടോംസ് കോളേജ് അധികൃതര്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട വിദ്യാര്‍ഥിനികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. സംഘമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിക്കുകയും ചെയ്തു.

അതേസമയം, കോളേജിനെതിരെ ലഭിക്കുന്ന പരാതികള്‍ ഗൗരവതരമെന്ന് സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.ജി.പി. പത്മകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും പരാതികളുടെ നിജസ്ഥിതി പരിശോധിക്കുമെന്നും അദേഹം വ്യക്തമാക്കി.
കോളേജ് ചെയര്‍മാന്റെ പീഡനം സംബന്ധിച്ച പരാതിയില്‍ രജിസ്ട്രാര്‍ തെളിവെടുപ്പ് തുടരുകയാണ്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രാര്‍ കോളേജിലെത്തിയത്.

30 വിദ്യാര്‍ഥികള്‍ പഠനം മതിയാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വയനാട്ടിലെ മൂന്നു പെണ്‍കുട്ടികള്‍ ക്രിസ്മസ് അവധി കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ കോളേജില്‍ കയറ്റിയില്ലെന്നും ഒടുവില്‍ രാത്രി പൊലീസ് ഇടപെട്ടശേഷമാണ് പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ കയറ്റിയതെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങളടക്കം രജിസ്ട്രാര്‍ പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here