30 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി ഹാഫിസ് സയിദ്; നിഷേധിച്ച് സൈനിക വക്താവ്; സര്‍ജിക്കല്‍ സ്‌ട്രൈക്ക് വെറും നാടകമെന്നും പരാമര്‍ശം

ദില്ലി: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തി 30 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി ഹാഫിസ് സയിദ്. ജമ്മു കശ്മീരിലെ അഖ്‌നൂരിലെ ക്യാമ്പാണ് നാലു പേര്‍ ആക്രമിച്ചതെന്നും 30 സൈനികരെ വധിച്ചെന്നും ഹാഫിസ് സയിദ് അവകാശപ്പെടുന്നു. ശേഷം ഒരു പോറല്‍പോലുമേല്‍ക്കാതെ ഇവര്‍ തിരിച്ചെത്തിയെന്നും സയിദ് പറയുന്നു. നാലു ചെറുപ്പക്കാര്‍ എന്നാണ് സംഘത്തെ സയിദ് വിശേഷിപ്പിച്ചത്.

സെപ്തംബറില്‍ ഇന്ത്യ നടത്തിയെന്ന് അവകാശപ്പെടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് നുണയാണെന്നും ലോകരാഷ്ട്രങ്ങളെ കളിപ്പിക്കാനുള്ള വെറും നാടകമാണെന്നും ഹാഫിസ് സയിദ് ആരോപിക്കുന്നു.

പാക് അധീന കശ്മീരിലെ മുസഫറാബാദില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് സയിദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതേസമയം, സയിദിന്റെ അവകാശവാദം നിഷേധിച്ച് സൈനിക വക്താവ് രംഗത്തെത്തി. 30 സൈനികരെ പരുക്കേല്‍പ്പിക്കാന്‍ പോലും ഭീകരര്‍ക്കു കഴിഞ്ഞിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News