കാസര്‍ഗോഡ് എട്ടാം ക്ലാസുകാരന്‍ സ്കൂളിന് സമീപത്തെ കിണറ്റില്‍ചാടി; അധ്യാപികയുടെ അധിക്ഷേപത്തില്‍ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ച കുട്ടിയുടെ നില ഗുരുതരം

കാസര്‍ഗോഡ്: അധ്യാപികയുടെ അധിക്ഷേപത്തില്‍ മനംനൊന്ത് എട്ടാം ക്ലാസുകാരന്‍ കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ കാസര്‍ഗോഡ് ആലിയ സീനിയർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി അൽഹാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്കായിരുന്നു വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം.

കാസർകോട് പരവനടുക്കത്ത് പ്രവർത്തിക്കുന്ന സ്വാശ്രയ മാനേജ്മെന്റ് സ്ഥാപനമാണ് ആലിയ സീനിയർ ഹയർ സെക്കണ്ടറി സ്കൂൾ. അധ്യാപക അധിക്ഷേപിച്ചെന്ന് ആരോപിച്ച് എട്ടാം ക്ലാസ് വിദ്യാർഥി ഹദാൽ സമീപത്തെ കിണറ്റിൽച്ചാടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സ്കൂളിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു.

പോലീസും രക്ഷിതാക്കളുമെത്തി സ്ഥിതി നിയന്ത്രിച്ചു. ചില അധ്യാപകരെക്കുറിച്ച് വിദ്യാർഥികൾ പരാതി ഉന്നയിക്കുന്നുണ്ട്. തോളെല്ല് പൊട്ടി ഹദാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഹദാലിനെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രാവേശിപ്പിച്ചു. ചില്ല് കൊണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here