ബാര്‍ കോഴക്കേസ് അട്ടിമറിക്ക് തെളിവുകള്‍; ശങ്കര്‍ റെഡ്ഢിക്കെതിരെ നിര്‍ണായക മൊഴി; കോടതിയിലെത്തിയത് താന്‍ നല്‍കിയ റിപ്പോര്‍ട്ടല്ലെന്ന് എസ്പി സുകേശന്റെ മൊഴി

തിരുവനന്തപുരം : ബാര്‍ കോഴക്കേസ് അട്ടിമറിച്ചതായി തെളിവുകള്‍. വിജിലന്‍സ് അന്വേഷണ സംഘതലവന്‍ എസ്പി ആര്‍ സുകേശന്റെ വെളിപ്പെടുത്തലാണ് ഏറെ നിര്‍ണായകമായത്. അട്ടിമറി വ്യക്തമാക്കുന്ന മൊഴി പുറത്തുവന്നു. പീപ്പിള്‍ ടിവിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതോടെ വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഢി പ്രതിക്കൂട്ടിലായി. ബാര്‍ കോഴക്കേസില്‍ താന്‍ നല്‍കിയ മൊഴിയല്ല കോടതിയില്‍ എത്തിയതെന്ന് എസ്പി ആര്‍ സുകേശന്‍ മൊഴി നല്‍കി. ശങ്കര്‍ റെഡ്ഢി പെന്‍ഡ്രൈവില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് കോടതിയിലെത്തിയത്.

കേസ് ഡയറിയില്‍ മാറ്റം വരുത്തണമെന്ന് ശങ്കര്‍റെഡ്ഢി ആവശ്യപ്പെട്ടിരുന്നുവെന്നും ആര്‍ സുകേശന്റെ മൊഴിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News