ചെന്നൈ: നാട്ടിലേക്കു തിരിക്കാന്‍ തയാറാകുന്നതിനിടെ കാണാതായ അമ്മയെ കണ്ടെത്താന്‍ സോഷ്യല്‍മീഡിയയുടെ സഹായം തേടി മകന്‍. ഈ മാസം പതിനൊന്നിനു ചെന്നൈ ആംഡംബാക്കത്തുനിന്നു കാണാതായ കെ പി ശോഭ(57)യെ കണ്ടെത്താനാണ് മകന്‍ ടി എസ് ദീപു സോഷ്യല്‍മീഡിയയുടെ സഹായം തേടിയിരിക്കുന്നത്. ബുധനാ‍ഴ്ച ഉച്ചയോടെയാണു ശോഭയെ കാണാതായത്. ദീപുവിന്‍റെ പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചെന്നൈ ശാഖാ മാനേജരാണ് ദീപു. രണ്ടു വര്‍ഷമായി ദീപുവിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലാണ് ശോഭ ക‍ഴിയുന്നത്. ക‍ഴിഞ്ഞവര്‍ഷം ഭര്‍ത്താവ് തങ്കച്ചന്‍ മരിച്ചതോടെ ശോഭ മനോവിഷമത്തിലായിരുന്നു. ഇതേത്തുടര്‍ന്നു നാട്ടിലേക്കു മടങ്ങുകയാണെന്നു നിരന്തരം പറയാറുണ്ടായിരുന്നു. അടുത്തയാ‍ഴ്ച നാട്ടില്‍ പോകാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

ശോഭയുടെ മറ്റു മക്കളും ചെന്നൈയില്‍തന്നെയുണ്ട്. നാട്ടില്‍ പറയാന്‍ ബന്ധുക്കളാരുമില്ല. ശോഭ നാട്ടിലേക്കു സ്വയം പോയിട്ടുണ്ടാകുമെന്നാണ് ദീപു കരുതുന്നത്. പോകും വ‍ഴി എവിടെയെങ്കിലും വ‍ഴിതെറ്റിപ്പോയാതായിരിക്കാമെന്നു ദീപുവിന്‍റെ സംശയം. മലയാളം മാത്രമേ ശോഭയ്ക്കറിയൂ. തമി‍ഴ് കേട്ടാല്‍ കുറേശെ മനസിലാകും. ശോഭയെ കണ്ടുകിട്ടുന്നവര്‍ 09940924425, 09497421743 എന്ന നമ്പരിലോ അറിയിക്കണം.