ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നടപടികള്‍ നടപ്പായിത്തുടങ്ങി; ടെക്കികള്‍ക്ക് കഷ്ടകാലം വരും; എച്ച് 1 ബി വിസാച്ചട്ടങ്ങളില്‍ മാറ്റം വന്നാല്‍ ഇന്ത്യക്കാരെ ബാധിക്കുന്നതിങ്ങനെ

ദില്ലി: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായി ചുമതലയേറ്റ ദിവസംതന്നെ കുടിയേറ്റക്കാരുടെ നെഞ്ചത്തടിച്ചു. എച്ച്1ബി, എല്‍ 1 വിസാച്ചട്ടങ്ങളില്‍ കാതലായ മാറ്റം വരുത്താനുള്ള ട്രംപിന്‍റെ നീക്കം ഏറ്റവും ഗുരുതരമായി ബാധിക്കുക ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കു ജോലി തേടിപ്പോകുന്നവരെയായിരിക്കുമെന്നാണു വിലയിരുത്തല്‍.

ക‍ഴിഞ്ഞ‍വര്‍ഷം ആദ്യം എച്ച്1 ബി, എല്‍ 1 വിസാ നിരക്കുകള്‍ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് കടുത്ത കുടിയേറ്റ വിരുദ്ധനായ ട്രംപ് വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. 2000 ഡോളറില്‍നിന്ന് 6000 ഡോളറാക്കിയായിരുന്നു എച്ച് 1 ബി വിസാ നിരക്കുകള്‍ ക‍ഴിഞ്ഞവര്‍ഷം ഉയര്‍ത്തിയത്. എല്‍ 1 വിസാ നിരക്ക് 4500 ഡോളറാക്കിയും ഉയര്‍ത്തി. ഇക്ക‍ഴിഞ്ഞ ദിവസം രണ്ടു ജനപ്രതിനിധികള്‍ പുതിയ വിസാച്ചട്ടങ്ങള്‍ക്കുള്ള നിര്‍ദേശം സമര്‍പ്പിച്ചത് ട്രംപിന്‍റെ നയങ്ങള്‍ക്കു ബലം പകരുന്നതാണെന്നാണു കണക്കുകൂട്ടല്‍.

നേരത്തേ എച്ച് 1 ബി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് മാസ്റ്റേ‍ഴ്സ് ഡിഗ്രി ഉള്ള‍ഴര്‍ക്കുണ്ടായിരുന്ന ഇളവുകള്‍ ഒ‍ഴിവാക്കിയതാണ് പുതിയ നിര്‍ദേശങ്ങളിലെ ശ്രദ്ധേയമായ കാര്യം. ഇന്ത്യയില്‍നിന്ന് വിദേശജോലി തേടുന്നവരില്‍ ഏറെപ്പേര്‍ക്കും മാസ്റ്റേ‍ഴ്സ് ഡിഗ്രിയുണ്ടായിരിക്കുമെന്നത് മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളേക്കാള്‍ മേല്‍ക്കൈ ഇന്ത്യക്കാര്‍ക്കു നല്‍കുന്നതായിരുന്നു. ഇള‍വുകള്‍ ഇല്ലാതായാല്‍ മറ്റുരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അവസരം വര്‍ധിക്കുകയും ഇന്ത്യക്കാര്‍ക്കു മത്സരം കടുക്കുകയുമായിരിക്കും ഫലം.

അമ്പതിലധികം ജീവനക്കാര്‍ ഉണ്ടായിരിക്കുകയും അവരില്‍ പകുതിപ്പേര്‍ എച്ച് 1ബി, എല്‍ 1 വിസകളില്‍ അമേരിക്കയിലെത്തിയവരും ആണെങ്കില്‍ കൂടുതല്‍ പേരെ വിദേശത്തുനിന്നു ജോലിക്കെടുക്കുന്നതില്‍ ആ കമ്പനിക്കു വിലക്കേര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. പല കമ്പനികളിലെയും സാഹചര്യം ഇതായതിനാല്‍ ഇന്ത്യയില്‍നിന്നുള്ള ടെക്കികള്‍ അടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായിരിക്കും ഇതു തിരിച്ചടിയാവുക. എച്ച1ബി വിസയില്‍ അമേരിക്കയിലെത്തുന്നവര്‍ക്കു നല്‍കേണ്ട കുറഞ്ഞ ശമ്പളത്തുക ഒരു ലക്ഷം ഡോളറാക്കിയതും ഗുരുതരമായി ബാധിക്കുക ഇന്ത്യയില്‍നിന്നുള്ളവരെയാണ്. നേരത്തെ 60,000 ഡോളറായിരുന്നു ഇത്. കുറഞ്ഞ ശമ്പളത്തുക ഇത്രയധികം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കമ്പനികള്‍ ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ അമേരിക്കക്കാര്‍ക്കുതന്നെ ജോലി നല്‍കാനായിരിക്കും താല്‍പര്യം കാണിക്കുക. അതേസമയം, ഇന്ത്യയില്‍നിന്നു ജോലി നേടുന്നവര്‍ക്ക് കൂടുതല്‍ ശമ്പളം കിട്ടാന്‍ വ‍ഴിയൊരുങ്ങുമെന്ന മെച്ചവും ഉണ്ട്.

ട്രംപിന്‍റെ നയങ്ങളോട് ഐടി കമ്പനികള്‍ക്കു വലിയ താല്‍പര്യമില്ല. പുതിയ നിര്‍ദേശങ്ങള്‍ നടപ്പായാല്‍ അത് ഏറെയും ബാധിക്കുക ഇന്ത്യക്കാരെ ജോലിക്കെടുക്കുന്ന കമ്പനികളെയായിരിക്കും. ലോകത്തെവിടെ ലഭിക്കുന്ന ഐടി ജീവനക്കാരേക്കാള്‍ അഭിരുചിയുള്ള ഇന്ത്യക്കാരോടാണ് കമ്പനികള്‍ക്കു കുടുതല്‍ താല്‍പര്യം. ഇന്ത്യക്കാരെ അമേരിക്കയിലേക്കു കൊണ്ടുവരുന്നതില്‍ കടുത്ത നിബന്ധനകള്‍ വന്നാല്‍ കമ്പനികള്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയോ അമേരിക്കയിലെ തൊ‍ഴിലിടങ്ങള്‍ മറ്റെവിടേക്കെങ്കിലും മാറ്റുകയോ ചെയ്യേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News