വിശ്വാസികള്‍ക്കു വിവാഹപ്രായം നിശ്ചയിച്ച് താമരശേരി രൂപതാധ്യക്ഷന്‍; പുരുഷന്‍ 25 വയസിനും സ്ത്രീ 23 വയസിനു മുമ്പേ വിവാഹം ‍ചെയ്യണമെന്ന് ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയില്‍

കോ‍ഴിക്കോട്: വിശ്വാസികള്‍ക്കു വിവാഹപ്രായം നിര്‍ദേശിച്ച് താമരശേരി ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയില്‍. പുരുഷന്‍ ഇരുപത്തഞ്ചുവയസിനു മുമ്പും സ്ത്രീകള്‍ ഇരുപത്തിമൂന്നു വയസിനു മുമ്പും ദാമ്പത്യ ജീവിതത്തില്‍ പ്രവേശിക്കണമെന്നാണ് ബിഷപ്പിന്‍റെ നിര്‍ദേശം. രൂപതയിലെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണു നിര്‍ദേശങ്ങളുള്ളത്.

ല്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. ഇതനുസരിച്ച് ആണ്‍കുട്ടികള്‍ 25 വയസിന് മുമ്പും പെണ്‍കുട്ടികള്‍ 23 വയസിന് മുമ്പും വിവാഹം കഴിക്കണമെന്ന അസ്ലംബിയുടെ തീരുമാനം രൂപതയില്‍ നിയമമമായി സ്വീകരിക്കണമെന്നും ബ്രൈഡ് മെയ്ഡ്, ഫഌവര്‍ ഗേള്‍സ് എന്നിവരെ വിവാഹാവസരത്തില്‍ നിന്ന് ഒഴിവാക്കണമെന്നും പറയുന്നു.

ഈ നിര്‍ദേശങ്ങള്‍ നിയമമായി രൂപതയില്‍ സ്വീകരിക്കുന്നതിനു പുറമേ വിവാഹം ഇവന്‍റാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ബിഷപ് പറയുന്നു. വിവാഹം വൈകുന്തോറും ദമ്പതികളുടെ ബന്ധത്തിലും മക്കളുടെ ജനനത്തിലും വളര്‍ച്ചയിലും കുടുംബസംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിലും വിപരീത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നാണ് ബിഷപിന്‍റെ നിരീക്ഷണം.

വിവാഹം നീട്ടിവയ്ക്കുന്നതുകൊണ്ട് അവിവാഹിതരുടെ എണ്ണം വര്‍ധിക്കുന്നു. കൂടുതലും പുരുഷന്‍മാര്‍ക്കാണ് ഇങ്ങനെ അവിവാഹിതരായി നില്‍ക്കേണ്ടിവരുന്നത്. അതുകൊണ്ട് ആണ്‍കുട്ടികള്‍ 25 വയസിനുമുമ്പും പെണ്‍കുട്ടികള്‍ 23 വയസിനുമുമ്പും വിവാഹം കഴിക്കണമെന്നു നിര്‍ദേശിക്കുന്നതെന്നും ബിഷപ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News