ഇന്നു കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം; ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല; പാര്‍ട്ടിയോഗം ബഹിഷ്കരിച്ച് ഉമ്മന്‍ചാണ്ടി ബന്ധുവിന്‍റെ വിവാഹത്തിന്

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയോഗം ബഹിഷ്കരിച്ച് ഉമ്മന്‍ചാണ്ടി ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കും. ഇന്നു ദില്ലിയിലാണ് രാഷ്ട്രീയകാര്യ സമിതി. ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്യാന്‍ തയ്യാറായാല്‍മാത്രമേ വീട്ടുവീഴ്ചയുള്ളൂവെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി യോഗം ബഹിഷ്കരിക്കുന്നത്.

യോഗത്തില്‍ പങ്കെടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, താന്‍ തുടരെ വാക്കുമാറ്റി പറയില്ലെന്നായിരുന്നു മറുപടി. രാഷ്ട്രീയകാര്യസമിതി നടക്കുന്ന ശനിയാഴ്ച ഒരു ബന്ധുവിന്റെ വിവാഹത്തിനായി കോട്ടയത്തേക്ക് തിരിക്കുകയാണ്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അടുപ്പമുള്ളവരെ അറിയിച്ചിട്ടുണ്ട്.

തലേക്കുന്നില്‍ ബഷീറിനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എ കെ ആന്റണി ശനിയാഴ്ച രാത്രി കേരളത്തില്‍ എത്തുന്നുണ്ട്. എഐസിസി നിരീക്ഷകന്‍ കെ വി തങ്കബാലുവുമുണ്ട്. തങ്കബാലു ഉമ്മന്‍ചാണ്ടിയുമായി അടുപ്പം സൂക്ഷിക്കുന്നതിനാല്‍ ആന്റണിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കമാന്‍ഡുമായി വിരോധമില്ലെന്നും ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, എ വിഭാഗത്തിലെ മറ്റ് നേതാക്കള്‍ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പങ്കെടുത്തേക്കും. തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്നത് എ വിഭാഗത്തെ കൂടുതല്‍ ക്ഷീണിപ്പിക്കുമെന്ന വിലയിരുത്തലിലാണ് അവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News