തിയേറ്റര്‍ ഉടമകളില്‍ ഭിന്നതയില്ലെന്ന് ലിബര്‍ട്ടി ബഷീര്‍; സര്‍ക്കാരിലും ചര്‍ച്ചയിലും പ്രതീക്ഷ അര്‍പ്പിച്ചാണ് സമരം അവസാനിപ്പിച്ചത്; ജനറല്‍ ബോഡി വിളിച്ച് ശക്തി തെളിയിക്കും

കൊച്ചി: സിനിമാ പ്രതിസന്ധിയുടെ പേരില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ ഭിന്നതയുണ്ടായിട്ടില്ലെന്നു ലിബര്‍ട്ടി ബഷീര്‍. പീപ്പിള്‍ ടിവിയോടാണ് ഇക്കാര്യം ബഷീര്‍ പറഞ്ഞത്. പുതിയ സംഘടനയുണ്ടായത് ഫിലിം എക്സിബിറ്റേ‍ഴ്സ് ഫെഡറേഷന്‍ പിളര്‍ന്നല്ലെന്നും ബഷീര്‍ പറഞ്ഞു.

അടുത്തയാ‍ഴ്ച ജനറല്‍ ബോഡി വിളിച്ച് സംഘടനയുടെ ശക്തി തെളിയിക്കും. ദിലീപിന്‍റെ നേതൃത്വത്തില്‍ നിലവില്‍വന്ന പുതിയ സംഘടനയിലുള്ള ആരും ഫിലിം എക്സിബിറ്റേ‍ഴ്സ് ഫെഡറേഷന്‍റെ ഭാഗമായ ആളുകളല്ല. താന്‍ നിലകൊള്ളുന്നത് സാധാരണക്കാരായ തിയേറ്റര്‍ ഉടമകള്‍ക്കു വേണ്ടിയാണ്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് തന്‍റെ ലക്ഷ്യം.

ദിലീപിനൊപ്പം മുപ്പതു തിയേറ്ററുകാരാണുള്ളത്. അവര്‍ ഫെഡറേഷന്‍റെ ഭാഗമായിരുന്നവരല്ല. തന്‍റെ നേതൃത്വത്തിലുള്ള ഫെഡറേഷനില്‍ 350 തിയേറ്റര്‍ ഉടമകളാണുള്ളത്. ദിലീപിന്‍റെ സഹായമൊന്നും തനിക്ക് ആ‍വശ്യമില്ലെന്നും ബഷീര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here