കമല്‍ സി ചവറയ്ക്കെതിരേ അന്വേഷണമില്ല; യുഎപിഎയും മറ്റു വകുപ്പുകളും ചുമത്തി അന്വേഷണം നടക്കുന്നെന്നു പറയുന്നത് നുണപ്രചാരണമെന്നും സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: നോവലിസ്റ്റ് കമല്‍ സി ചവറയ്ക്കെതിരേ അന്വേഷണം നടക്കുന്നുണ്ടെന്നതു വ്യാജ പ്രചാരണമാണെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ. കമലിനെതിരേ കേസൊന്നുമില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കമലിനെതിരേ കേസില്‍ അന്വേഷണം നടക്കുന്നുവെന്ന പ്രചാരണം ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം. കമലിനെതിരേ കേസ് എടുത്തപ്പോള്‍ തന്നെ വിമര്‍ശം ഉയര്‍ന്നിരുന്നു. ആ ഘട്ടത്തില്‍ തന്നെ തുടര്‍ അന്വേഷണം നിര്‍ത്തിവച്ചു. ഇപ്പോള്‍ കമലിനെതിരേ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നും ബെഹറ പറഞ്ഞു.

കമൽ സി. ചവറയ്‌ക്കെതിരെ 124 എ പ്രകാരം എടുത്ത കേസും സംസ്ഥാനത്തു യുഎപിഎ പ്രകാരം എടുത്ത കുറ്റപത്രം സമർപ്പിക്കാത്ത കേസുകളും പോലീസ് ആസ്ഥാനത്ത് പുനഃപരിശോധന നടത്തിവരികയാണെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. കേസ് തുടരുന്ന സാഹചര്യത്തില്‍ എ‍ഴുത്തു നിര്‍ത്തുകയാണെന്നും തന്‍റെ നോവല്‍ മു‍ഴുവന്‍ പിന്‍വലിച്ചു കത്തിച്ചു കളയുകയാണെന്നും ക‍ഴിഞ്ഞദിവസം കമല്‍ പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News