കോഴിക്കോട്ട് എംടി ഐക്യദാർഢ്യ സദസ്സിനു നേർക്ക് ബോംബെറിഞ്ഞു; പെട്രോൾ ബോംബെറിഞ്ഞത് ബൈക്കിലെത്തിയ സംഘം

കോഴിക്കോട്: കോഴിക്കോട്ട് കുറ്റ്യാടിയിൽ എംടി വാസുദേവൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിനു നേർക്ക് ബോംബേറ്. പെട്രോൾ ബോംബാണ് സദസ്സിനു നേർക്കു എറിഞ്ഞത്. ഉദ്ഘാടനം കഴിഞ്ഞ ശേഷം ചിത്രകാരൻമാരുടെ കൂട്ടായ്മയ്ക്കു നേരെയാണ് ബോംബെറിഞ്ഞത്. എന്നാൽ, ബോംബ് പൊട്ടാതെ അവശേഷിച്ചു. ബോംബ് പൊട്ടാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ഡിവൈഎഫ്‌ഐയാണ് എംടി വാസുദേവൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചത്. മുഹമ്മദ് പേരാമ്പ്രയായിരുന്നു ഉദ്ഘാടകൻ. ഉദ്ഘാടനപ്രസംഗം കഴിഞ്ഞ ശേഷമായിരുന്നു ചിത്രകാരൻമാരുടെ കൂട്ടായ്മ സദസ്സ് സംഘടിപ്പിച്ചത്. ഈ സമയത്താണ് ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞത്. കുറ്റ്യാടി പൊലീസെത്തി പൊട്ടാത്ത ബോംബ് കസ്റ്റഡിയിലെടുത്ത് നിർവീര്യമാക്കി.

നോട്ട് നിരോധന വിഷയത്തിൽ മോദി സർക്കാരിനെ വിമർശിച്ച എംടി വാസുദേവൻ നായരെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുമായി സംഘപരിവാർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഇടതുസംഘടനകൾ എംടിക്കു പിന്തുണയുമായി രംഗത്തെത്തി. ഇതിന്റെ ഭാഗമായാണ് എംടി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കാൻ ഡിവൈഎഫ് തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here