മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി; ഹിറ്റ്‌ലറും മുസോളിനിയും ശക്തിയുള്ള ബ്രാൻഡുകളായിരുന്നു

ദില്ലി: നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഹിറ്റ്‌ലറും മുസോളിനിയും ശക്തിയുള്ള ബ്രാൻഡുകളായിരുന്നെന്നാണ് രാഹുൽ ഗാന്ധി പരിഹാസരൂപേണ പറഞ്ഞത്. ഗാന്ധിയേക്കാൾ വിപണിമൂല്യം മോദിക്കുണ്ടെന്ന ഹരിയാന മന്ത്രി അനിൽ വിജിന്റെ പരാമർശത്തിനുള്ള മറുപടി ആയിട്ടാണ് രാഹുലിന്റെ കമന്റ്. ട്വിറ്ററിലാണ് രാഹുലിന്റെ പരാമർശം.

മഹാത്മാ ഗാന്ധിയേക്കാൾ വിപണി മൂല്യമുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നായിരുന്നു അനിൽ വിജിന്റെ പരാമർശം. ഇതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തു കൊണ്ടാണ് രാഹുലിന്റെ കമന്റ്. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറിൽ നിന്നും ഡയറിയിൽ നിന്നും ഗാന്ധിയുടെ ചിത്രത്തിനു പകരം മോദിയുടെ ചിത്രം നൽകിയ വിഷയത്തിൽ പ്രതികരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

ഖാദിയുടെ വിൽപന കുറയാൻ കാരണം ഗാന്ധിയുടെ ചിത്രമാണെന്നും അനിൽ വിജ് കുറ്റപ്പെടുത്തിയിരുന്നു. കാലക്രമേണ നോട്ടുകളിൽനിന്നു ഗാന്ധിയുടെ ചിത്രം മാറ്റുമെന്നും മന്ത്രി പറഞ്ഞിരുന്നു. പിന്നീട് വിവാദമായപ്പോൾ പ്രസ്താവന അദ്ദേഹം പിൻവലിക്കുകയും ചെയ്തു.

ഗാന്ധിജിക്കു പകരം ഡയറിയിലും കലണ്ടറിലും മോദിയുടെ ചിത്രം വച്ചതിനെതിരെ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും രംഗത്തെത്തി. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് നടപടിയെന്നും രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർഎസ്എസ് സംഘം ഗാന്ധിജിയെ വധിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങളെയും ചിന്തകളെയും ഇല്ലാതാക്കുകയാണെന്നും ലാലു പ്രസാദ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News