ഗംഗാനദിയിൽ യാത്രാബോട്ട് മറിഞ്ഞ് 21 പേർ മുങ്ങിമരിച്ചു; അപകടത്തിൽ പെട്ടത് 40 പേരുമായി പോയ ബോട്ട്

പട്‌ന: ഗംഗാനദിയിൽ 40 പേരുമായി പോകുകയായിരുന്ന യാത്രാബോട്ട് മറിഞ്ഞ് 21 പേർ മരിച്ചു. ബിഹാറിലെ പട്‌നയിലാണ് അപകടം ഉണ്ടായത്. ബോട്ടിൽ ഉണ്ടായിരുന്ന അവശേഷിക്കുന്നവരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിതമായി ആൾക്കാരെ കയറ്റിയതാണ് അപകടകാരണമെന്നാണ് പറയപ്പെടുന്നത്. ദുരന്ത നിവാരണസേനയും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

അപകടത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ബോട്ട് അപകടത്തെ തുടർന്ന് ഞായറാഴ്ച നടക്കാനിരുന്ന പൊതുപരിപാടി നീട്ടിവയ്ക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് നിതീഷ് കുമാർ അഭ്യർഥിച്ചു.

ഗംഗ ഘട്ടിൽ നിന്നു പുറപ്പെട്ട ബോട്ടാണ് അമിത ഭാരത്തെ തുടർന്ന് മറിഞ്ഞത്. മകരസംക്രാന്തി ദിനത്തോടനുബന്ധിച്ച് ഗംഗാതീരത്ത് മൂന്നു ദിവസം നടത്തുന്ന പട്ടം പറത്തൽ ഉത്സവം കാണുന്നതിനായി നിരവധി പേർ എത്തിയിരുന്നു. ഇത്തരത്തിൽ എത്തിയവരുമായി സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News