വര്‍ഗീയവിഷമുള്ള രാഷ്ട്രീയത്തില്‍ മടുത്ത് 80 ആര്‍എസ്എകാര്‍ ഇനി ശരിയുടെ വ‍ഴിയില്‍; തിരുവനന്തപുരത്ത് നേതാക്കള്‍ അടക്കമുള്ളവര്‍ സംഘപരിവാര്‍ വിട്ട് സിപിഐഎമ്മില്‍

തിരുവനന്തപുരം: നേതാക്കള്‍ അടക്കം എണ്‍പത് ആര്‍എസ്എസുകാര്‍  വര്‍ഗീയതയും അക്രമവും നിറഞ്ഞ സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ മനം മടുത്ത് തിരുവനന്തപുരത്ത്  സിപിഐഎമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ആര്‍എസ്എസ് വിട്ടുവന്നവരെ സിപിഐഎം വഞ്ചിയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ശ്രീകണ്ഠേശ്വരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു ആവേശകരമായ സ്വീകരണം. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു.

പാല്‍ക്കുളങ്ങര, ശ്രീകണ്ഠേശ്വരം, കൈതമുക്ക് പ്രദേശങ്ങളിലെ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരാണ് വര്‍ഗീയതയും ക്രൂരതയും നിറഞ്ഞ സംഘപരിവാര്‍ പ്രവര്‍ത്തനം ഉപേക്ഷിച്ച് സിപിഐഎമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ശ്രീകണ്ഠേശ്വരം ശാഖ മുഖ്യശിക്ഷകും യുവമോര്‍ച്ച മണ്ഡലം മുന്‍ സെക്രട്ടറിയുമായിരുന്ന പ്രദീപ്, പാല്‍ക്കുളങ്ങര ശാഖ മുഖ്യശിക്ഷകായിരുന്ന അജിത്, നാലുമുക്ക് ശാഖ മുഖ്യശിക്ഷകായിരുന്ന രതീഷ് എന്നിവരുള്‍പ്പെടെയുള്ളവരാണ് ഇക്കൂട്ടത്തിലുള്ളത്.

യോഗത്തില്‍ വഞ്ചിയൂര്‍ ലോക്കല്‍ സെക്രട്ടറി വി വി വിമല്‍കുമാര്‍ അധ്യക്ഷനായി. സുധീഷ് മിന്നി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനകമ്മിറ്റി അംഗം വി ശിവന്‍കുട്ടി, ജില്ലാ കമ്മിറ്റി അംഗം പട്ടം പി വാമദേവന്‍നായര്‍, വഞ്ചിയൂര്‍ ഏരിയ സെക്രട്ടറി സി ലെനിന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പി രാജേന്ദ്രദാസ്, പാതിരിപ്പള്ളി എസ് കൃഷ്ണകുമാരി, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഐ പി ബിനു എന്നിവര്‍ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രന്‍നായര്‍ സ്വാഗതവും ലോക്കല്‍ കമ്മിറ്റി അംഗം എന്‍ ശിവകുമാര്‍ നന്ദിയും പറഞ്ഞു. ഡിവൈഎഫ്ഐ വഞ്ചിയൂര്‍ മേഖലാ കമ്മിറ്റി തയ്യാറാക്കിയ കലണ്ടര്‍ വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here