കോട്ടയം: ടോംസ് എന്‍ജിനീയറിംഗ് കോളജില്‍നിന്നു വീണ്ടും നാണംകെട്ട കഥകള്‍ പുറത്തുവരുന്നു. ഇവിടെ പഠിക്കാന്‍ വന്നിരുന്ന പെണ്‍കുട്ടികളെ മുഴുവന്‍ അടിമകളാക്കി പീഡിപ്പിക്കുകയാണ് ചെയര്‍മാന്‍ ടോം ജോസഫ് ചെയ്തിരുന്നതെന്നു വ്യക്തമാക്കുന്ന കഥകളാണ് പുറത്തുവരുന്നത്. ഹോസ്റ്റലിലെ വാര്‍ഡന്‍റെ തുണിയലക്കിക്കൊടുത്തിരുന്നത് അവിടെത്താമസിച്ചിരുന്ന പെണ്‍കുട്ടികളാണെന്നു മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ ചെയ്യുന്നു.
സാരി വാങ്ങാന്‍ പുറത്തേക്കു പോകാന്‍ അനുവാദം ചോദിച്ച പെണ്‍കുട്ടിക്ക് തന്‍റെ ശരീരത്തിന്‍റെ അളവുകള്‍ വരെ ചെയര്‍മാന്‍ ടോമിനു പറഞ്ഞുകൊടുക്കേണ്ടിവന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഒരു പൂര്‍വ വിദ്യാര്‍ഥിയും ഒരു അധ്യാപകനും ഒരു വിദ്യാര്‍ഥിനിയുമാണ് ടോം ജോസഫിന്‍റെ തോന്ന്യാസങ്ങള്‍ തുറന്നു പറഞ്ഞു രംഗത്തെത്തിയത്. എല്ലാ ദിവസവും രാവിെല കോളജ് സമയത്തിനും മുമ്പേ കാമ്പസിലെത്തുന്ന ടോമിനെ പരിപാലിക്കാന്‍ ഹോസ്റ്റലില്‍നിന്നു രണ്ടു പെണ്‍കുട്ടികള്‍ ചെല്ലണമായിരുന്നു.
മറ്റക്കര ടോംസ് കോളേജില്‍ പൂട്ടിയിട്ട വിദ്യാര്‍ഥിനികളെ എസ്എഫ്‌ഐ മോചിപ്പിച്ചു; പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ മര്‍ദനം; കോളേജിനെതിരായ പരാതികള്‍ ഗൗരവതരമെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍
ഓരോ ദിവസവും വെവ്വേറെ പെണ്‍കുട്ടികള്‍ ചെയര്‍മാനെ പരിപാലിക്കാന്‍ എത്തണമെന്നാണ് ഉത്തരവുണ്ടായിരുന്നത്. ഓഫീസ് വൃത്തിയാക്കുന്നതും ചെയര്‍മാന് ഭക്ഷണം നല്‍കേണ്ടതും ഈ പെണ്‍കുട്ടികളായിരുന്നു. ഓഫീസില്‍ ജീവനക്കാര്‍ വരുന്നതുവരെ ഈ പെണ്‍കുട്ടികള്‍ ചെയര്‍മാന്‍റെ കൂടെയുണ്ടാകണം.
‘നിനക്കൊക്കെ ഉളുപ്പ് ഉണ്ടോടാ… ഉളുപ്പോ? അതെന്ത് സാധനം’; ഞരമ്പ് രോഗിയായ മറ്റക്കര കോളേജ് ചെയര്‍മാന്‍ ടോം ജോസഫിനെ ട്രോളി സോഷ്യല്‍മീഡിയ
ഉച്ചഭക്ഷണവും ചെയര്‍മാന് ഗേള്‍സ് ഹോസ്റ്റലില്‍നിന്നാണ് എത്തിക്കുക. പെണ്‍കുട്ടികള്‍തന്നെ വിളമ്പിക്കൊടുക്കണം. രാത്രിയായാല്‍ പിന്നെ ചെയര്‍മാന്‍റെ ഹോസ്റ്റല്‍ സന്ദര്‍ശനമാണ്. അതിന്‍റെ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. നൈറ്റ് ഡ്രസിലും മറ്റും നില്‍ക്കുന്ന പെണ്‍കുട്ടികളെ വസ്ത്രം മാറാനോ ഷാള്‍ ഇടാനോ പോലും ചെയര്‍മാന്‍ അനുവദിച്ചിരുന്നില്ല. ടി ഷര്‍ട്ടിലെ വാചകങ്ങള്‍ ഉറക്കെ വായിച്ച് അര്‍ഥം പറഞ്ഞ് അശ്ലീലാര്‍ഥത്തില്‍ പരിഹസിക്കുന്നതും പതിവായിരുന്നു.
വിദ്യാര്‍ഥിനിയും അച്ഛനും തമ്മില്‍ മോശം ബന്ധമെന്ന് ടോംസ് കോളേജ് ചെയര്‍മാന്‍; അതിരുവിട്ട പരാമര്‍ശത്തില്‍ അപമാനിതയായി ആത്മഹത്യക്ക് ശ്രമിച്ച പ്രതിഭ പറയുന്നു
പെണ്‍കുട്ടികളെ കാണാന്‍ മാതാപിതാക്കളോ സഹോദരങ്ങളോ വരുന്നതിനുപോലും കര്‍ശന വിലക്കായിരുന്നു. ബൈക്കില്‍ പെണ്‍കുട്ടികളെ ആരെങ്കിലും കൊണ്ടുവിട്ടാല്‍ അതിന്‍റെ പേരിലും പെണ്‍കുട്ടികളെ അധിക്ഷേപിച്ചിരുന്നു. പൊട്ടുകുത്തി കോളജില്‍ വന്നാല്‍ അത് ആണ്‍കുട്ടികളെ മയക്കാനാണെന്നും അഴിഞ്ഞാട്ടക്കാരികളാണെന്നും പെണ്‍കുട്ടികളെ പറയുകയും ചെയ്തതായി വിദ്യാര്‍ഥിനി പറയുന്നു.
ഗേള്‍സ് ഹോസ്റ്റലില്‍ രാത്രിസഞ്ചാരം നടത്തുന്ന കോട്ടയം മറ്റക്കര ടോംസ് കോളേജ് ചെയര്‍മാന്‍; എതിര്‍ത്തു സംസാരിച്ചാല്‍ ചുവന്നതെരുവില്‍ പോകാന്‍ നിര്‍ദേശം; ആണ്‍കുട്ടികള്‍ക്കും നിയന്ത്രണങ്ങള്‍; വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്
അച്ഛനുമായും സഹോദരനുമായും ചേര്‍ത്ത് അപവാദ കഥകള്‍ പെണ്‍കുട്ടികളെക്കുറിച്ച് ചെയര്‍മാന്‍ പറഞ്ഞിട്ടുണ്ട്. ചെയര്‍മാനെപ്പോലെ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന കാര്യത്തില്‍ മുന്നിലായിരുന്നു ഗേള്‍സ് ഹോസ്റ്റലിലെ വാര്‍ഡന്‍ രഞ്ജിനിയെന്നും മാതൃഭൂമി ഓണ്‍ലൈന്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. രഞ്ജിനിയുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കേണ്ട ചുമതല കോളജിലെ വിദ്യാര്‍ഥിനികള്‍ക്കായിരുന്നു. കോളജിലെയും ഹോസ്റ്റലിലെയും ഇത്തരം പീഡനങ്ങളെത്തുടര്‍ന്ന് ഒരു പെണ്‍കുട്ടി മാനസികനിലതെറ്റി മാസങ്ങളോളം ചികിത്സയിലായിരുന്നെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പൂര്‍വവിദ്യാര്‍ഥിയും അധ്യാപനും വിദ്യാര്‍ഥിനിയുമായി സംസാരിക്കുന്നതിന്‍റെ ശബ്ദരേഖകള്‍ അടക്കമാണ് മാതൃഭൂമിയുടെ വാര്‍ത്ത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here